കൊല്ലം: അഴീക്കലിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് വധഭീഷണി. പെണ്‍കുട്ടി പോലീസിൽ പരാതി നൽകി. ഭീഷണിക്കു പിന്നിൽ കേസിലെ പ്രതികളുടെ സുഹൃത്തുക്കളാണെന്ന് സംശയിക്കുന്നു. യുവതിയോടൊപ്പം ആക്രമണത്തിനിരയായ പാലക്കാട് സ്വദേശി അനീഷ് ജീവനൊടുക്കിയിരുന്നു.
അനീഷും ശൂരനാട് സ്വദേശിനിയായ പെണ്‍കുട്ടിയും അഴീക്കൽ ബീച്ച് സന്ദർശിച്ച് മടങ്ങുന്നതിനിടയിലാണ് മദ്യപിച്ച് കൊണ്ടിരുന്ന അഞ്ചംഗസംഘം പെണ്‍കുട്ടിയെ തടഞ്ഞ് നിർത്തി അക്രമിച്ചത്. ഇത് തടയാനെത്തിയപ്പോഴാണ് അന്ന് അനീഷിന് മർദ്ദനമേറ്റത്. തുടർന്ന് അന്നുതന്നെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ ഈ സംഘം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അനീഷ് ജീവനൊടുക്കിയത്.