പാലക്കാട്ടെ വൃദ്ധദമ്പതി വ​ധം: പ്രതി സ​ദാ​ന​ന്ദ​ൻ പീ​ഡ​ന​ക്കേ​സി​ലും പ്ര​തി; ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്; കൊലപ്പെട്ടവരുടെ മരുമകൾ ഷീജയുമായി പത്തുവർഷത്തോളം പരിചയമെന്ന് പോലീസ്

പ​റ​വൂ​ർ: പാ​ല​ക്കാ​ട് ക​ഴി​ഞ്ഞ ദി​വ​സം വൃ​ദ്ധ ദ​ന്പ​തി​ക​ളെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ പ​റ​വൂ​ർ ത​ത്ത​പ്പി​ള്ളി സ്വ​ദേ​ശി സ​ദാ​ന​ന്ദ​ൻ പീ​ഡ​ന​ക്കേ​സി​ലും പ്ര​തി. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ര​ണ്ടു വ​ർ​ഷം മു​ൻ​പു സ​ദാ​ന​ന്ദ​നെ പ​റ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സ് പി​ന്നീ​ടു ഞാ​റ​ക്ക​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പാ​ല​ക്കാ​ട് തോ​ല​ന്നൂ​രി​ൽ വൃ​ദ്ധ​ദ​ന്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​ദാ​ന​ന്ദ​ൻ പി​ടി​യി​ലാ​യ​ത്. കൊ​ല്ല​പ്പെ​ട്ട ദ​ന്പ​തി​ക​ളു​ടെ മ​രു​മ​ക​ൾ ഷീ​ജ​യു​മാ​യി പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കു ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ണ്ട്. എ​ന്നാ​ൽ അ​വ​രു​മാ​യി ഇ​പ്പോ​ൾ ബ​ന്ധ​മി​ല്ല.

Related posts