വര്‍ഷങ്ങളായി തന്നെ പ്രണയിക്കുന്ന ആളുടെ കത്ത് പുറത്തുവിട്ട് നടി സാധിക വേണുഗോപാൽ. സീരിയലില്‍ കണ്ടാണ് സാധികയോട് പ്രണയം തുടങ്ങുന്നത്. തുടര്‍ന്ന് താരത്തോടു സംസാരിക്കുകയും ഒന്നിച്ചു യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ അപ്പോഴും പ്രണയം തുറന്നു പറഞ്ഞിരുന്നില്ല. അജ്ഞാതനായ ആ കാമുകനു താരം മറുപടി നല്‍കാനും മറന്നില്ല. അജ്ഞാത പ്രണയിതാവിനു സാധിക നൽകിയ മറുപടി ഇങ്ങനെ…
ഇന്നു രാവിലെ എനിക്കു കിട്ടിയ ഒരു ലെറ്റര്‍… It is lovely… ആരാണ് എഴുതിയതെന്ന് എനിക്കറിയില്ല പക്ഷെ, എനിക്കാണെന്നു മനസിലായി… അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവമില്ലാത്ത ഈ പ്രണയം എനിക്കിഷ്ടപ്പെട്ടു കേട്ടോ…
എന്നെ ഒരുപാടു കാലമായി ഞാന്‍ പോലും അറിയാതെ പിന്തുടരുന്നു എന്നറിയുന്പോള്‍ ഒരു സുഖമൊക്കെയുണ്ട്… ആളാരെന്ന് അറിയാന്‍ ഒരു കൗതുകം ഒക്കെ ഉണ്ട്, എന്നാലും വേണ്ട. ഇതിങ്ങനെ പൊയ്ക്കോട്ടെ.
കാരണം ഇതിന്റെ സുഖം ഒന്നു വേറെ ആണ് … എന്നെ വിളിച്ചു സംസാരിച്ചിരുന്നു എന്ന് പറഞ്ഞു, ഒപ്പം യാത്ര ചെയ്തു എന്നും പറഞ്ഞു.
എന്നിട്ടുപോലും എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല എന്നത് അത്ര മനോഹരമായി ആ പ്രണയം ഉള്ളില്‍ ഒതുക്കിയിരുന്നു എന്നതുകൊണ്ടാണല്ലോ.
ഒരുപാട് ആളുകള്‍ക്ക് ഉള്ളതുപോലെ എന്റെ ചിത്രങ്ങളോടോ ശരീരത്തോടൊ ജോലിയോടോ ഉള്ള വെറുമൊരു ആരാധന അല്ല, മറിച്ച് എന്നെ ഞാന്‍ ആയി അറിഞ്ഞു മനസിലാക്കിയുള്ള സ്നേഹം ആണെന്നറിയുന്പോള് ഒരുപാട് സന്തോഷം ഉണ്ട്.
അതുകൊണ്ട് തന്നെ ആരാണെന്നു ചോദിച്ചറിഞ്ഞ് ഒരു അനാവശ്യ മറുപടി തന്നു വിഷമിപ്പിക്കുന്നില്ല.
ഈ പ്രണയം എന്നും ഇതുപോലെ തന്നെ അവിടെ ഉണ്ടായിക്കൊള്ളട്ടെ ❤️. ഞാന്‍ അറിയാതെ എന്നെ പ്രണയിക്കുന്ന ഈ ആളിനെ ഞാനും എന്നും ഓര്‍ക്കാം ❤️❤️❤️ love u too.
എന്തായാലും നല്ലൊരു പെണ്‍കുട്ടിയെ കണ്ടുപിടിച്ച് എത്രയും പെട്ടന്ന് കല്യാണം ഒക്കെ നടക്കട്ടെ… എന്നെ ഒരു ഭാഗത്തോട്ടു മാറ്റിവച്ച് ആ കുട്ടിക്കായി ഹൃദയം അങ്ങ് തുറന്നു കൊടുക്കുക… എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️❤️
Thank you so much @kalki_the_explorer
For sending this to me❤️❤️❤️❤️ sadhika എന്ന് കണ്ടപ്പോള്‍ ഞാന്‍ തന്നെയാകും എന്ന് ഉറപ്പിച്ചു, എനിക്കയച്ചതിനു നന്ദി