ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ വരുന്ന അശ്ലീല കമന്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ നടി. തന്റെ ഫേസ്ബുക്ക് ഇന്‍ബോക്സിലൂടെ നിരന്തരം മോശമായ പോസ്റ്റും അശ്ലീല പ്രസംഗവും നടത്തുന്നവര്‍ക്കെതിരെയായിരുന്നു നടിയുടെ പ്രതികരണം.
ഫേസ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്ന ഫോട്ടോയുമൊക്കെ പലരും അയച്ചുതരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി നടി രംഗത്തുവന്നു. പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളും നഗ്നചിത്രങ്ങളും എനിക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാള്‍ നിശബ്ദയായി ഇരുന്നു. കുറച്ച് പേരെ ബ്ലോക്ക് ചെയ്തു. എന്നാല്‍ വീണ്ടും തുടരുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്- സാധിക പറഞ്ഞു.
ഓണ്‍സ്ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താനെന്ന് സാധിക പറയുന്നു. എന്നാല്‍ ഓഫ് സ്ക്രീനില്‍ അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാറില്ല. തനിക്ക് അങ്ങനെയുള്ള പ്രലോഭനങ്ങള്‍ ആരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും എന്തിനോടും പ്രതികരിക്കുന്ന നടി എന്ന വിശേഷണം ഇന്‍ഡസ്ട്രിയില്‍ ഉണ്ടായതുകൊണ്ടാകും ഇതെന്നും സാധിക വ്യക്തമാക്കി.
ചില ഷോട്ട്ഫിലിംസില് ാമര്‍ രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. അതിനേക്കുറിച്ച് പലരും ചോദിക്കാറുണ്ട്. അവരോടൊക്കെ എനിക്ക് ഒരു ചോദ്യം മാത്രം. ഓണ്‍സ്ക്രീനില്‍ ഗ്ലാമര്‍ രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കാന്‍ ലജ്ജിക്കുന്നവര്‍ ഓഫ്സ്ക്രീനില്‍ എന്ത് വൃത്തികേട് ചെയ്യാനും തയ്യാറാണ്. ഞാന്‍ ഓണ്‍സ്ക്രീനില്‍ അഡ്ജസ്റ്റ്മെന്റ് ചെയ്യാന്‍ തയ്യാറാണ് ഓഫ്സ്ക്രീനില്‍ ഇല്ല- സാധിക പറഞ്ഞു.
സര്‍വോപരി പാലക്കാരന് എന്ന സിനിമയിലാണ് സാധിക അവസാനമായി അഭിനയിച്ചത്. അതിനുമുമ്പ് എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയായിരുന്നു സാധിക. ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്, കലികാലം എന്നീ ചിത്രങ്ങളിലും വേഷമിട്ട സാധിക അവസാനമായി അഭിനയിച്ചത് ബ്രേക്കിങ് ന്യൂസ് ലൈവ് എന്ന സിനിമയിലാണ്. പിന്നീട് സീരിയലുകളിലും ഒട്ടേറെ പരസ്യങ്ങളിലും കുക്കറി ഷോയിലുമൊക്കെ അഭിനയിച്ചു.
പട്ടുസാരി എന്ന സീരിയലില്‍ സാധിക അവതരിപ്പിച്ച താമരയെന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് സ്വദേശിയായ സാധിക ആലുവയിലെ വ്യവസായിയായ ബിബിന്‍ മനാരിയെയാണ് വിവാഹം ചെയ്തത്. ഇപ്പോള്‍ എറണാകുളത്താണ് താമസം.