നടിയായും അവതാരകയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പലപ്പോഴും സൈബര്‍ അധിക്ഷേപത്തിനും ആക്രമണത്തിനും ഇരയായിട്ടുണ്ട്. ഇത്തരത്തിലുള്ള കമന്റുകള്‍ക്കൊക്കെ താരം ചുട്ടമറുപടിയും സോഷ്യല്‍ മീഡിയയിലൂടെ നല്‍കാറുണ്ട്.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ വന്ന ഒരു കമന്റിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് താരം. സാധികയെ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റുമായി താരതമ്യം ചെയ്ത ഒരാള്‍ പങ്കുവച്ച കമന്റിനാണ് താരം കമന്റിലൂടെതന്നെ മറുപടി നല്‍കിയത്.
കുറച്ചു ദിവസങ്ങളായി സന്തോഷ് പണ്ഡിറ്റും സ്റ്റാര്‍ മാജിക്ക് ഷോയും തമ്മിലുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഈ സാഹചര്യത്തിലാവാം അയാള്‍ സന്തോഷ് പണ്ഡിറ്റിന്റെ പേര് ഉള്‍പ്പെടുത്തി കമന്റ് ചെയ്തത്.
സാധിക ഒരു ഹിന്ദി ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് ഒരാള്‍ സന്തോഷ് പണ്ഡിറ്റുമായി താരമതമ്യം ചെയ്ത് കമന്റിട്ടത്.
ഈ കമന്റിനാണ് സാധിക ഇപ്പോള്‍ ചുട്ടമറുപടി നല്‍കിയത്. ആയാളുടെ കമന്റ് ഇങ്ങനെയായിരുന്നു, മലയാള സിനിമയുടെ വാഗ്ദാനം , One and only Lady super staar, Female സന്തോഷ് പണ്ഡിറ്റ്. ഈ കമന്റിന് സാധിക നല്കിയ മറുപടി ഇങ്ങനെയായിരുന്നു.
സന്തോഷ് പണ്ഡിറ്റിന് എന്താടോ ഇത്ര വല്യ കുഴപ്പം ഒന്നുമല്ലെങ്കിലും മറ്റുള്ളവരുടെ കാലുപിടിക്കാതെ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നില്ലേ? ഓരോരുത്തര്‍ക്കും ഓരോ രീതികള്‍ അത്രയേ ഉള്ളൂ.
അല്ലാതെ താങ്കളെപോലെ ഫുള്‍ടൈം മറ്റുള്ളവരെ കുറ്റം പറഞ്ഞ് അവരുടെ പോസ്റ്റില്‍ കളിയാക്കിയും പുച്ഛിച്ചും കമന്റ് ഇട്ടും ഇങ്ങനെ നെഗറ്റീവായി ജീവിക്കയല്ലല്ലോ? നാലാള് അറിയാനായി ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ? എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്. all the best . and i am proud if i can be a female santhosh pandit- സാധിക കുറിച്ചു.
അതേസമയം, സാധിക നല്കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സാധിക നല്കിയ മറുപടി ഉചിതമാണെന്നാണ് പലരും പറയുന്നത്. ഇതാദ്യമായാണ് സാധിക ഇത്തരം കമന്റുകള്‍ക്ക് മറുപടി നല്‍കുന്നത്.
സാധിക പങ്കുവയ്ക്കുന്ന ചില ഫോട്ടോഷൂട്ടുകള്‍ക്ക് താഴെ സദാചാര കമന്റുമായി ഒരു വിഭാഗം രംഗത്തെത്താറുണ്ടായിരുന്നു. ഇവര്‍ക്കൊക്കെ താരം ചുട്ടമറുപടി സമയാസമയത്ത് നല്‍കാറുമുണ്ട്.