മലയാള സിനിമയുടെ സുവര്‍ണ കാലത്തിന്റെ ഭാഗമായ മാതാപിതാക്കളും അവരുടെ ജീവിത അനുഭവങ്ങളും ആണ് ഞാന്‍ എന്ന വ്യക്തിയുടെ വിജയം, മലയാള സിനിമയെ ഞാന്‍ അറിയുന്നതും മനസിലാക്കുന്നതും അച്ഛനിലൂടെ ആണ്.
കെ.എസ്. സേതുമാധവന് സാറിന്റെ അസോസിയേറ്റ് ആയി മഞ്ഞിലാസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് മാറി ഒരു സ്വതന്ത്ര സംവിധായകന് ആയി സിനിമയെ സ്വപ്നം കണ്ടു.
ഈ ഒരു സിനിമ സ്വന്തമായി ചെയ്യാനും അത് റിലീസ് ചെയ്യിക്കാനും അച്ഛന് അനുഭവിച്ച കഷ്ടതകളും അതിനപ്പുറം ഈ മേഖലയില്‍ ഉണ്ടായപ്പോള്‍ ഉള്ള അനുഭവങ്ങളും പറഞ്ഞു കേട്ടും പിന്നീട് ജനിച്ചപ്പോള്‍ മുതല്‍ കണ്ടും വളര്‍ന്നത് കൊണ്ട് സിനിമയോടും ആ മേഖലയോടും കാര്യമായ മോഹം ഒരിക്കലും തോന്നിയിട്ടില്ല.
പക്ഷെ വര്‍ഷങ്ങള്‍ക്ക് അപ്പുറം വിധി എനിക്കായി ഒരുക്കിയത് അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യം ആക്കാനുള്ള അവസരം ആയപ്പോള്‍ ഞാനും ഈ ജോലി ഇഷ്ടപ്പെട്ടുതുടങ്ങി. -സാധിക വേണുഗോപാൽ