മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാല്‍. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി.
വിവാഹം വീട്ടുകാര്‍ ആലോചിച്ചു തന്നെ നടത്തിയതായിരുന്നു. പക്വതയുള്ള പ്രായത്തില്‍ തന്നെയാണ് വിവാഹം നടത്തിയത്.
പക്ഷേ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഇടയ്ക്കിടെ ഉണ്ടായെന്നും അത് പതിയെ വിവാഹമോചനത്തില്‍ കലാശിച്ചെന്നും സാധിക പറഞ്ഞു.
വിവാഹമോചനം നേടിയെങ്കിലും മുന്‍ ഭര്‍ത്താവിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളില്‍ നിന്നും നീക്കം ചെയ്തിട്ടില്ലെന്നും സാധിക വെളിപ്പെടുത്തി.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സാധിക ഇക്കാര്യം പറഞ്ഞത്.
സാധികയുടെ വാക്കുകള്‍ ഇങ്ങനെ…എന്റെ വിവാഹം കഴിഞ്ഞതാണ്, സന്തോഷത്തോടെ വിവാഹമോചനം നേടി ജീവിക്കുന്നു.
ഞാന്‍ വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു കല്യാണം. പക്ഷേ അത് ശരിയായില്ല. ഞാന്‍ കല്യാണം കഴിച്ചതാണോ എന്നറിയാത്ത ആളുകളുണ്ടെങ്കില്‍ അവര്‍ അതിനെപ്പറ്റി അന്വേഷിച്ചിട്ടില്ലാത്തത് കൊണ്ടായിരിക്കും.
എന്റെ പ്രൊഫൈലുകളില്‍ നിന്ന് പഴയ ഫോട്ടോകളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല. ഗൂഗിളില്‍ തിരഞ്ഞാലും എന്റെ വിവാഹ ഫോട്ടോ കാണും. എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു അത്.
വിവാഹാലോചനയായി വന്നത് തന്നെയാണ്. ഞങ്ങള്‍ ഒരു വര്‍ഷത്തോളം സംസാരിച്ച് പരസ്പരം മനസ്സിലാക്കിയിട്ടു തന്നെയാണ് വിവാഹം കഴിച്ചത്. പക്ഷേ എന്തോ ശരിയായില്ല.
വിവാഹമോചനത്തിന് പ്രത്യേകിച്ച് ഒരു പ്രത്യേക കാരണം ഒന്നുമില്ല. ചിലരുടേത് ശരിയാകും ചിലരുടേത് ശരിയാകില്ല എന്നെ പറയാന്‍ കഴിയൂ.
എന്തെങ്കിലും ചെയ്താല്‍ അത് പൂര്‍ണമായി ശരിയായിരിക്കണം എന്നൊരു കാഴ്ചപ്പാട് എനിക്കുണ്ട്. എന്റെ ഭര്‍ത്താവ് എല്ലാ കാര്യങ്ങളും എന്നോട് പങ്കുവയ്ക്കണം എന്നൊരു ആഗ്രഹം എനിക്കുണ്ട്.
ആളുടെ ടെന്‍ഷന്‍ ആയാലും പ്രശ്നങ്ങള്‍ ആയാലും എന്നോട് തുറന്നു പറയണം. അങ്ങനെയൊക്കെ ചെയ്യാതാകുമ്പോള്‍ അത് ശരിയാകാതെ വരും.
ചെറിയ ചെറിയ പ്രശ്നങ്ങള്‍ കാലം കഴിയുന്തോറും വലുതായി മാറും. അങ്ങനെ ഒക്കെയാണ് അത് വിവാഹമോചനത്തിലേക്ക് എത്തിച്ചേര്‍ന്നത്. സാധിക പറയുന്നു.