സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞു നില്ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. ചുരുങ്ങിയ കാലംകൊണ്ട് മലയാള മിനിസ്ക്രീന്‍-ബിഗ്സ്ക്രീന്‍ രംഗത്ത് ഒരേപോലെ ആരാധകരെ വാരിക്കൂട്ടാന്‍ സാധികയ്ക്കായി.
സോഷ്യല്‍ മീഡിയയിലും സാധിക സജീവമാണ്. എന്നാല്‍ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലും മറ്റും നടി സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്.
കൂടാതെ ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു ചൂഷണങ്ങള്‍ക്ക് എതിരെയും തന്റേതായ രീതിയില്‍ ശബ്ദമുയര്‍ത്താനും സാധിക മടി കാണിക്കാറില്ല.
അശ്ലീലം പറയുന്നവനും വിമര്‍ശിക്കുന്നവനും അതേ നാണയത്തില്‍ തന്നെ നടി തിരിച്ചടിക്കാറുമുണ്ട്. ഈ മറുപടികള്‍ വൈറലാകാറുമുണ്ട്.
നടിയുടെ ഈ ഉറച്ച നിലപാടാണ് പ്രേക്ഷകര്‍ക്കും പ്രിയം. ഇപ്പോള്‍ വിവാഹ ജീവിതത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
2015ലാണ് ബിബിന്‍ മനാരിയുമായി വിവാഹം നടന്നത്. പക്ഷേ ജീവിതം പരാജയമായിരുന്നു, പിന്നാലെ മോചനം നേടുകയായിരുന്നുവെന്ന് താരം പറയുന്നു.
ഈ തീരുമാനം തന്റെ ജീവിതത്തില്‍ ശരിയായിരുന്നുവെന്നും സാധിക കൂട്ടിച്ചേര്‍ത്തു. വിവാഹ മോചനം എന്നത് ബിബിന്റെ ഭാഗത്തുനിന്ന് വന്ന അഭിപ്രായമല്ല, അത് താന്‍ എടുത്ത തീരുമാനമാണെന്നും താരം പറയുന്നു.
ഒരു നിമിഷം പോലും ചേര്‍ന്ന് പോകാന്‍ കഴിയാത്ത ഒരു ബന്ധമായിരുന്നു അത്. അത് കൊണ്ട് തന്നെ ഏറ്റവും ഭംഗിയായി അത് അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് മനസ് പറഞ്ഞു.
വെറുതെ ബന്ധം വഷളാക്കി കൊണ്ടുപോയി ശത്രക്കള്‍ ആക്കുന്നതിലും നല്ലതെന്ന് തോന്നിയത് കൊണ്ടാണ് വിവാഹമോചനം നേടിയതെന്നും സാധിക പറയുന്നു.
ഞങ്ങള്‍ രണ്ടു പേരുടെയും ജാതകവും ചേരില്ലായിരുന്നു. അത് ഞങ്ങള്‍ക്ക് അറിയാവുന്നതു കൊണ്ടാണ് ജാതകം നോക്കാതെ തന്നെ വിവാഹം ചെയ്തത്.
ജാതകം നോക്കാത്തതുകൊണ്ട് തന്നെ നിശ്ചയവും നടത്തിയിട്ടില്ലായിരുന്നു. ഞങ്ങളുടെ നിശ്ചയവും നടത്തിയിട്ടിലായിരുന്നു. പക്ഷേ താലികെട്ടലും മറ്റു ചടങ്ങുകളും എല്ലാം തന്നെ ഉണ്ടായിരുന്നു.
ഒരാള്‍ അയാളുടെ വീടും വീട്ടുകാരെയും ഉപേക്ഷിച്ച് നമ്മുടെ അടുത്ത് വന്ന് നില്ക്കുമ്പോള് അയാളുടെ അറ്റന്ഷന് നമ്മുക്ക് തീര്‍ച്ചയായും വേണം.
അത് ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ പോയാല്‍ ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് പല തവണ പറഞ്ഞിട്ടും അതൊന്നും കേള്‍ക്കാള്‍ കൂടി കൂട്ടാക്കിയില്ല.
പിന്നീട് ഒട്ടും യോജിക്കാന്‍ കഴിയാതെ വന്നു. അതോടെ വേര്‍പിരിയാന്‍ തീരുമാനിച്ചുവെന്ന് സാധിക വെളിപ്പെടുത്തി.