ലക്ഷദ്വീപി വിഷയത്തിൽ പ്രതികരിക്കാത്തത് സത്യാവസ്ഥ അറിയാത്തതിനാലാണെന്ന് നടി സാധിക വേണുഗോപാൽ.
സ്വന്തം നാട്ടിലെ കാര്യങ്ങൾക്കു വാ തുറക്കാതെ കയ്യടി കിട്ടുന്ന സ്ഥലത്തു മാത്രം അഭിപ്രായം എന്ന നിലപാടിനോട് എനിക്ക് വ്യക്തിപരമായി താല്പര്യം ഇല്ലെന്നും ആരാധകരുടെ ചോദ്യത്തിന് സോഷ്യൽ മീഡിയയിലൂടെ സാധിക മറുപടി പറഞ്ഞു.
മറുപടിയുടെ പൂർണരൂപം
എനിക്ക് അതിന്റെ സത്യാവസ്ഥ അറിയില്ല… അതുകൊണ്ട് തന്നെ എന്റെ നിലപാട് നിഷ്പക്ഷം ആണ്…
അറിയാത്ത കാര്യത്തിൽ ഞാൻ എങ്ങനെ നിലപാട് അറിയിക്കും… എനിക്ക് രാഷ്ട്രീയ പരമായും മതപരമായും ആ വിഷയത്തെ നോക്കി കാണാൻ കഴിയില്ല.
പിന്നെ ഇത് ഇന്ത്യ ആണ്… അതുകൊണ്ട് തന്നെ ഇവിടെ ഒന്നും അടിച്ചേൽപ്പിക്കാൻ പറ്റില്ല.
ജനങ്ങളുടെ തീരുമാനം തന്നെ ആകും മുൻതൂക്കം. അതുകൊണ്ട് തന്നെ കോടതി ഇടപെടും നിലപാട് എടുക്കും..
അല്ലാതെ അറിയാത്ത കാര്യം പറഞ്ഞു കയ്യടി വാങ്ങാനും ആളെ കൂട്ടാനും താല്പര്യം ഇല്ല്യ.. i still blv in democracy.
കേരളത്തിൽ ഒരുപാട് പ്രശ്നം ഉണ്ടായിട്ടുണ്ട് അതിനു വേണ്ടി സംസാരിച്ചിട്ടും ഉണ്ട് പലതും കേൾക്കേണ്ടി വന്നിട്ടും ഉണ്ട്…
സ്വന്തം നാട്ടിലെ കാര്യങ്ങൾക്കു വാ തുറക്കാതെ കയ്യടി കിട്ടുന്ന സ്ഥലത്തു മാത്രം അഭിപ്രായം എന്ന നിലപാടിനോട് എനിക്ക് വ്യക്തിപരമായി താല്പര്യം ഇല്ല്യ 👍💪🙏