മലയാള മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും നിറഞ്ഞു നില്ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍.
ഇപ്പോള്‍ ടാറ്റു വിവാദം കത്തിനില്ക്കുമ്പോള് സാധികയ്ക്ക് എങ്ങനെ മാറിനില്‍ക്കാനാവും.
ഒരുപക്ഷെ മലയാള മിനിസ്ക്രീന്‍-ബിഗ് സ്ക്രീന്‍ ലോകത്ത് ശരീരത്തില്‍ ഏറ്റവും അധികം ടാറ്റു ചെയ്ത നടി സാധിക വേണുഗോപാല്‍ ആയിരിക്കും.
ടാറ്റു ചെയ്യുന്നതിനെ അത്രയും അധികം പിന്തുണയ്ക്കുന്ന ആളുമാണ് സാധിക. നിരവധി യുവതികളുടെ പരാതിയെത്തുടര്‍ന്ന് സെലിബ്രിറ്റി ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷ് അടുത്തിടെ ലൈംഗികാരോപണം നേരിട്ടതോടെ ആളുകള്‍ ടാറ്റുവിനെതിരേ തിരിയുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാന്‍ കഴിയുന്നത്.
സ്ത്രീകള്‍ സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റു ചെയ്യുന്നതിനെ കുറ്റപ്പെടുത്തി നിരവധി ആളുകളാണ് മുമ്പോട്ടു വരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഈ കുറ്റപ്പെടുത്തലുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാധിക. ടാറ്റു ചെയ്യുന്നത് ഒരിക്കലും തെറ്റല്ലെന്നാണ് സാധിക പറയുന്നത്.
സാധികയുടെ വാക്കുകള്‍ ഇങ്ങനെ…ടാറ്റു ചെയ്യുന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം വേണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പ്രധാനമായും ടാറ്റു ചെയ്യുന്നതിന് മുന്‍പ് മൂന്ന് കാര്യങ്ങള്‍ തീര്‍ച്ചായും ശ്രദ്ധിയ്ക്കണം. ഒന്ന്, ഏത് ഡിസൈന്‍ ആണ് നിങ്ങള്‍ക്ക് ചെയ്യേണ്ടത്, നിങ്ങളുടെ ശരീരത്തില്‍ എവിടെയാണ് ടാറ്റു ചെയ്യേണ്ടത്, മൂന്ന് ആരാണ് ചെയ്യേണ്ടത് എന്ന് ആദ്യമേ തീരുമാനിക്കണം.
ചെയ്യുന്ന ആ ഡിസൈന്‍ നിങ്ങള്‍ക്ക് ഇണങ്ങും എന്ന് ഉറപ്പ് വരുത്തണം. എല്ലാത്തിനും അപ്പുറം ടാറ്റു ചെയ്യുന്ന ആളെയും ആ സ്ഥാപനവും നന്നായി മനസ്സിലാക്കണം.
അതിന് വേണ്ടി, ടാറ്റു ചെയ്യുന്നതിന് മുന്‍പ് അവിടം സന്ദര്‍ശിക്കുന്നത് വളരെ നല്ലതാണ്. ടാറ്റു ചെയ്തതിന്റെ പേരില്‍ ഇരയെ വിമര്‍ശിക്കുന്നത് നിര്‍ത്തണം.
സ്ത്രീകള്‍ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്നത് തെറ്റ് ഒന്നും അല്ല. പക്ഷെ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം.
നിങ്ങള്‍ക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരാളെ കൂടെ കൂട്ടണം. സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റു ചെയ്യാന്‍ അനുവദിക്കാന്‍ പാടുള്ളൂ.
പീഡന അനുഭവങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയുന്നതിലും പ്രതികരിക്കുന്നതിലും സന്തോഷം ഉണ്ട്. അത്തരം അവസ്ഥകളെ കുറിച്ച് സ്ത്രീകള്‍ തുറന്ന് പറയണം.
തെറ്റായ രീതിയില്‍ നിങ്ങളുടെ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അവകാശം ഇല്ല. അതുകൊണ്ട് പ്രതികരിക്കുന്നതില്‍ മടിച്ചു നില്‍ക്കേണ്ടതില്ല.
ഒരാളുടെ പ്രതികരണം, തുറന്ന് പറച്ചിലുകള്‍ ഒരുപാട് ഇരകളെ ഇല്ലാതാക്കാന്‍ സഹായിക്കും. എന്നുമാണ് സാധിക പറയുന്നത്.