സിനിമയിലും സീരിയലിലും ടെലിവിഷൻ പ്രോഗ്രാമുകളിലുമൊക്കെ സജീവമായ താരമാണ് സാധിക വേണുഗോപാല്‍. അഭിനയത്തിന് പുറമേ ഉദ്ഘാടനങ്ങളും മോഡലിംഗുമൊക്കെ ചെയ്താണ് സാധിക ശ്രദ്ധേയാവുന്നത്. കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്റര്‍നെറ്റില്‍ തരംഗമാവാനും നടിക്കു സാധിക്കാറുണ്ട്.
അത്തരത്തില്‍ വീണ്ടും ഇന്‍സ്റ്റാഗ്രാമിലൂടെ കിടിലന്‍ ഫോട്ടോസുമായിട്ടാണ് സാധിക എത്തിയിരിക്കുന്നത്. സീരിയലുകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടാണ് സാധിക വേണുഗോപാല്‍ മലയാള പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാകുന്നത്.
പട്ടുസാരി എന്ന പരമ്പരയാണ് സാധികയ്ക്ക് കൂടുതല്‍ പ്രശസ്തി നേടി കൊടുക്കുന്നത്. പിന്നീട് സീരിയലുകളിലെ വില്ലത്തി വേഷത്തിലും തിളങ്ങി. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നിങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.