സിനിമയെ കുറിച്ചും ഒട്ടും അറിവില്ലാത്ത കുടുംബത്തിൽനിന്നുമാണ് നമ്മൾ അഭിനയിക്കാൻ വരുന്നതെങ്കിൽ ഫാമിലിക്ക് നമ്മളെ ക്കുറിച്ച് ഭയമുണ്ടാകും. എന്റെ പേരന്റ്സിന് സിനിമ പുതിയ ലോകമല്ല. അവർക്ക് ഞാൻ എന്താണെന്നും നന്നായി അറിയാം.
അതുപോലെ തന്നെ നമുക്ക് ഇത്രത്തോളം സേഫായി വർക്ക് ചെയ്യാൻ പറ്റുന്ന ഇൻഡസ്ട്രി വേറെ ഇല്ല. നമ്മൾ സേഫായി നിൽക്കുകയാണെങ്കിലും നമുക്ക് നോ പറയാൻ അറിയാമെങ്കിലും സിനിമ ജോലി ചെയ്യാൻ വളരെ സേഫായ ഇടമാണ്. പിന്നെ ഏറ്റവും വലിയ ഗുണം നമുക്ക് നമ്മുടെ അച്ഛനെയും അമ്മയെയും കൂടെ കൊണ്ടുപോകാം എന്നുള്ളതാണ്.
അതുപോലെ തന്നെ രാത്രിയിൽ വർക്ക് ചെയ്യണമെങ്കിലും പേരന്റ്സിനെ ഒപ്പം കൂട്ടാം. മറ്റ് ഒരു ജോലിക്കും അത് സാധ്യമല്ല. നമ്മുടെ ഇഷ്ടമാണ് അച്ഛനെയും അമ്മയെയും കൊണ്ടുപോകണോ വേണ്ടയോ എന്നത്. നമുക്ക് നമ്മളെ ഒറ്റയ്ക്ക് നോക്കാൻ പറ്റുമെങ്കിൽ അവരെ കൊണ്ടുപോകേണ്ട കാര്യമില്ല.
മാതാപിതാക്കളെ കൊണ്ടുവരരുതെന്ന് പറഞ്ഞാൽ ആ പ്രോജക്ട് വേണ്ടെന്ന് വയ്ക്കാനും നമുക്ക് സാധിക്കും. അതുപോലെതന്നെ സിനിമാ മേഖലയിൽ നമ്മൾ എന്ത് ചെയ്യണമെന്നത് നമ്മുടെ മാത്രം താൽപര്യമാണ്.
-സാധിക വേണുഗോപാൽ