സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രത്യേക പരിഗണന വേണ്ട എന്നാണ് ഞാൻ പറഞ്ഞത്. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു.
സ്ത്രീകള്‍ക്ക് എന്നല്ല, പുരുഷന്മാര്ക്കും പ്രത്യേക പരിഗണന വേണ്ട. സമത്വം എന്നതാണ് അതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്.
എനിക്കും അച്ഛനും അനിയനുമൊക്കെ ഉണ്ട്. പെട്ടെന്ന് ചെയ്യാത്ത ഒരു തെറ്റിന്, അവര്‍ക്കെതിരേ ഒരു സ്ത്രീ പരാതി കൊടുത്തു എന്ന ഒരേയൊരു കാരണത്താല്‍ പോലീസ് പിടിച്ചു കൊണ്ടു പോകുന്നത് എനിക്ക് ചിന്തിക്കാന്‍ പറ്റില്ല.
അത് തെളിയിക്കാനുള്ള ഒരു സമയവും സാവകാശവും കൊടുക്കണം. സ്ത്രീകള്‍ക്ക് മാത്രം ആ പരിഗണന കൊടുക്കരുത്.
സ്ത്രീകള്‍ക്കെതിരേ ഒരു കേസ് വന്നാല്‍, നമ്മളെ പെട്ടെന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോകില്ലല്ലോ. ആ ഒരു അര്‍ഥത്തിലാണ് ഞാന്‍ പറഞ്ഞത്.
അല്ലാതെ സ്ത്രീകള്‍ക്കുള്ള പരിഗണന മൊത്തമായി എടുത്ത് മാറ്റണം എന്നല്ല. ഇപ്പോള്‍ നമ്മള് എത്രത്തോളം കേസുകള്‍ കാണുന്നു.
പരിഗണന മുതലെടുത്ത് എന്തോരം സ്ത്രീകളാണ് കള്ളക്കേസ് കൊടുത്ത് പണം തട്ടാനും കുപ്രശസ്തരാകാനും ശ്രമിക്കുന്നത്. അത് പാടില്ല. അടിസ്ഥാന പരമായി മനുഷ്യത്വമാണല്ലോ വേണ്ടത്. അത്രയേയുള്ളൂ എന്നാണ് സാധിക വേണുഗോപാൽ പറയുന്നത്.