സാ​ഫ് ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ്; ഇ​ന്ത്യ​ൻ സ്വ​ർ​ണ വേ​ട്ട

ചെ​ന്നൈ: സാ​ഫ് ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ര​ണ്ടാം​ദി​നം ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ വേ​ട്ട. ര​ണ്ടാം​ദി​നം ന​ട​ന്ന 10 ഫൈ​ന​ലു​ക​ളി​ൽ ഒ​ന്പ​തി​ലും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി.

മൂ​ന്ന് ഇ​ന​ങ്ങ​ളി​ൽ പു​തി​യ റി​ക്കാ​ർ​ഡ് പി​റ​ന്നു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഡി​സ്ക​സ്ത്രോ​യി​ൽ അ​നി​ഷ 49.91 മീ​റ്റ​റു​മാ​യി റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി. അ​മ​ന​ത് കം​ബോ​ജി​നാ​ണ് (48.38) ഈ​യി​ന​ത്തി​ൽ വെ​ള്ളി.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ലും റി​ക്കാ​ർ​ഡ് സ്വ​ർ​ണം വ​ന്നു. ഉ​ന്ന​തി അ​യ്യ​പ്പ​യാ​ണ് (13.93) ഇ​ന്ത്യ​ക്കാ​യി സ്വ​ർ​ണ​ത്തി​ലെ​ത്തി​യ​ത്. സ​ബി​ത തോ​പ്പൊ​യ്ക്കാ​ണ് (13.96) വെ​ള്ളി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഡി​സ്ക​സ്ത്രോ​യി​ൽ ഇ​ന്ത്യ​യു​ടെ ഋ​തി​ക് (55.64) റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണ​ത്തി​ലെ​ത്തി. ഇ​ന്ത്യ​യു​ടെ രാ​മ​ൻ (51.22) വെ​ള്ളി നേ​ടി.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ലോം​ഗ്ജം​പി​ൽ പ്ര​തീ​ക്ഷ യ​മു​ന (5.79), ആ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ​ചേ​സി ഷാ​രൂ​ഖ് ഖാ​ൻ (8:26.06), പെ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ​ചേ​സി​ൽ പ്രാ​ചി അ​ങ്കു​ഷ്, ആ​ണ്‍​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ൽ ജ​യ് കു​മാ​ർ (46.86), പെ​ണ്‍​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ൽ നീ​രു പ​ഥ​ക് (54.50), ആ​ണ്‍​കു​ട്ടി​ക​ളു​ടെ ലോം​ഗ്ജം​പി​ൽ ജി​തി​ൻ അ​ർ​ജു​ൻ (7.61) എ​ന്നി​വ​ർ സ്വ​ർ​ണം നേ​ടി.

Related posts

Leave a Comment