കാഠ്മണ്ഡു: സാഫ് വനിതാ ഫുട്ബോൾ ചാന്പ്യൻഷിപ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കു തോൽവി. ബംഗ്ലാദേശിനോട് 3-1നാണ് ഇന്ത്യ പരാജയപ്പെട്ടത്.
എങ്കിലും ഗ്രൂപ്പിൽനിന്നു രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സെമിയിലേക്കു മുന്നേറി. പാക്കിസ്ഥാനെ കീഴടക്കിയ ഇന്ത്യക്കു മൂന്നു പോയിന്റുണ്ട്. നാലു പോയിന്റുമായി ബംഗ്ലാദേശ് ഗ്രൂപ്പ് ചാന്പ്യന്മാരായി സെമിയിലേത്തി.