അക്രമണകാരികളായ സിംഹകൂട്ടങ്ങൾ കാറിലെത്തിയ സന്ദർശകർക്ക് നേർക്ക് ഓടിയടുക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.ബ്രിട്ടനിലെ വെസ്റ്റ് മിഡ്ലാൻഡിലെ സഫാരി പാർക്കിലാണ് ചോര മരവിപ്പിക്കുന്ന സംഭവം നടന്നത്.
പാർക്കിലെ സിംഹങ്ങളുള്ള പ്രദേശത്തു നിന്നും കാർ പുറത്തുകടക്കുന്നതിനു മുന്പ് ഗേറ്റ് അടച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
സിംഹങ്ങൾ പോകുന്ന വഴിയുടെ നടുക്കായാണ് ഇവർ കാറ് നിർത്തിയിരുന്നത്. തങ്ങളുടെ വഴിയിലെ തടസം കണ്ട് എത്തിയ സിംഹങ്ങൾ കാറിനുടത്ത് എത്തിയപ്പോൾ ഇത് കണ്ട് ഭയന്ന കുട്ടികൾ ഉറക്കെ കരഞ്ഞു.
ഈ ശബ്ദം കേട്ട സിംഹങ്ങൾ അക്രമാസക്തമായി കാറിന്റെ ചില്ലിൽ അടിക്കുകയും ബോണറ്റിൽ കയറി ഇരിക്കുകയുമായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ഇവർ കാറിനുള്ളിൽ കുടുങ്ങി പോയിരുന്നു.
സിംഹങ്ങൾ ഗേറ്റിന് അടുത്ത് എത്തിയിരുന്നതിനാൽ ഗേറ്റ് തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പാർക്കിന്റെ അധികൃതർ. തുടർന്ന് ആകാശത്തേക്ക് നിറയൊഴിച്ചാണ് സിംഹങ്ങളെ അവർ സ്ഥലത്തു നിന്നും തുരത്തിയത്. പിന്നീട് ഗേറ്റ് തുറന്ന് ഇവരെ പുറത്തെത്തിക്കുകയായിരുന്നു.