തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവർത്തകൻ സഫീർ കൊല്ലപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയെന്ന് മണ്ണാർക്കാട്ട് എംഎൽഎ എന്. ഷംസുദീൻ. ആക്രമണത്തിനുശേഷം പ്രതികൾ ഓടിപ്പോയത് സിപിഐയുടെ ഓഫീസിലേക്കാണെന്നും ഷംസുദീൻ നിയമസഭയിൽ ആരോപിച്ചു.
അതേസമയം തെളിവില്ലാതെ സഭയിൽ ഉന്നയിച്ച ആരോപണങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി. ദിവാകരനും രംഗത്തുവന്നു. ഇതോടെ വിഷയത്തിൽ രേഖകൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാമെന്ന് സ്പീക്കർ സഭയിൽ വ്യക്തമാക്കി