മുംബൈ: ലോകത്തെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഈജിപ്ഷ്യൻ സ്വദേശിനി ഇമാൻ അഹമ്മദിനെ ഇന്ത്യയിൽ എത്തിക്കാൻ വേണ്ടി വന്നത് 83 ലക്ഷം രൂപ. കെയ്റോയിൽ നിന്ന് കാർഗോ വിമാനത്തിൽ മുംബൈയിൽ എത്തിച്ച ഇവർക്ക് 500 കിലോയാണ് ഭാരം. പ്രത്യേകം സജ്ജമാക്കിയ ലോറിയിലാണ് ഇമാനെ ആശുപത്രിയിൽ എത്തിച്ചത്.
മുംബൈയിൽ ചർണി റോഡിലുള്ള സെയ്ഫി ആശുപത്രിയിലാണ് അമിത ഭാരം മൂലം വിഷമിക്കുന്ന ഇമാന്റെ ശസ്ത്രക്രിയ നടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് 3000 ചതുരശ്ര അടിയുള്ള തിയറ്ററാണ് നിർമിച്ചിരിക്കുന്നത്. ശസ്ത്രക്രിയ മുറിയും തീവ്രപരിചരണ വിഭാഗവും ഡോക്ടര്‍മാര്‍ക്കുളള മുറിയും അറ്റന്ഡര്ക്കുളള മുറിയും രണ്ട് വിശ്രമ മുറികളും ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് മുറിയുമാണു തയാറാക്കിയിരിക്കുന്നത്.
ആശുപത്രിയിലെ വണ്ണം കുറയ്ക്കല്‍ ശസ്ത്രക്രിയയുടെ മുഖ്യ കണ്‍സള്‍ട്ടന്റായ ഡോ. മുഫസല്‍ ലക്ഡവാല, ഒരു ഹൃദ്രോഗവിദഗ്ധന്, ഒരു ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ദ്ധൻ, എന്‍ഡോക്രിനോളജിസ്റ്റ്, ശ്വാസകോശരോഗ വിദഗ്ധൻ, രണ്ട് തീവ്രപരിചരണ വിഭാഗം വിദഗ്ധർ, മൂന്ന് അനസ്തറ്റിസ്റ്റുകള്‍, തുടങ്ങിയവരടങ്ങുന്ന സംഘമാണ് ശസത്രക്രിയ നടത്തുന്നത്.