മാലി: രാജ്യാന്തര ഫുട്ബോൾ ഗോൾ വേട്ടയിൽ ഇന്ത്യയുടെ സുനിൽ ഛേത്രി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് (80 ഗോൾ) ഒപ്പം.
ഇന്ത്യ സാഫ് കപ്പ് കിരീടം സ്വന്തമാക്കിയ മത്സരത്തിൽ നേപ്പാളിനെതിരേ 49-ാം മിനിറ്റിൽ ഗോൾ നേടിയതോടെയാണ് ഛേത്രിയുടെ ഗോൾ സന്പാദ്യം 80 ആയത്.
സാഫ് കപ്പ് ലീഗ് റൗണ്ടിൽ മാലദ്വീപിനെതിരേ ഇരട്ട ഗോൾ നേടിയപ്പോൾ ഇതിഹാസ താരം പെലെയെ (77 ഗോൾ) ഛേത്രി മറികടന്നിരുന്നു.
ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷമാണ് ഛേത്രിയുടെ ഗോളിലൂടെ ഇന്ത്യ നേപ്പാളിനെതിരേ ലീഡ് നേടിയത്. സുരേഷ് സിംഗ് വൻജാമും (50’) മലയാളി താരം സഹൽ അബ്ദുൾ സമദും (90+1′) ലക്ഷ്യം കണ്ടതോടെ ഇന്ത്യയുടെ ജയം 3-0ന് ആയി.
സാഫ് കപ്പിൽ ഇന്ത്യയുടെ എട്ടാം കിരീടമാണ്, 2015നുശേഷം ആദ്യത്തേതും. 2018ൽ ഫൈനലിൽ പരാജയപ്പെട്ടിരുന്നു.