പതിനെട്ടാം വയസില്‍ വിവാഹിതയായി, ഭര്‍ത്താവുമായി അഭിപ്രായഭിന്നത മൂര്‍ച്ഛിച്ചതോടെ സ്വന്തം വീട്ടിലേക്ക് തിരികെപോയി, രാത്രി വീട്ടിലെത്തി ഷാജഹാന്‍ എന്തോ പറഞ്ഞതോടെ സഫീനയുടെ ജീവനൊടുക്കി, നിലമ്പൂരിലെ 21കാരിയുടെ മരണത്തില്‍ ദുരൂഹത

യുവതി തീകൊളുത്തി ജീവനൊടുക്കി. സംഭവത്തിനു പിന്നില്‍ പീഡനമെന്നു ബന്ധുക്കള്‍. പോത്തുകല്‍ മുണ്ടേരി ചെറുകര ഷാജഹാന്റെ ഭാര്യ സഫീന (21)യാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ സഫീനയുടെ വീട്ടില്‍ വച്ചാണ് സംഭവം. ബാത്ത് റൂമില്‍ കയറിയശേഷം സഫീന തീകൊളുത്തുകയായിരുന്നു.

മാതാവും ബന്ധവും നിലവിളി കേട്ടു ഓടിയെത്തെങ്കിലും സഫീനയുടെ ദേഹമാകെ തീപടര്‍ന്നിരുന്നു. രണ്ടരയോടെ നിലന്പൂര്‍ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞു സഫീനയുടെ ബന്ധുക്കളും ആശുപത്രിയിലെത്തിയിരുന്നു. ഇന്നലെ രാത്രി ഭര്‍ത്താവ് ഷാജഹാനും കുടുംബവും സഫീനയുടെ വീട്ടിലെത്തുകയും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സഫീന തീകൊളുത്തിയത്.

മൂന്നരവര്‍ഷം മുമ്പാണ് മുണ്ടേരി സ്വദേശിനിയായ സഫീനയെ ഷാജഹാന്‍ വിവാഹം കഴിച്ചത്. ഷാജഹാന്‍ സഫീനയെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ മൊബൈല്‍ ഫോണില്‍ നിരന്തരമായി നടത്തുന്ന ചാറ്റിംഗ് നിര്‍ത്തണമെന്നു ഷാജഹാന്‍ പലപ്രാവശ്യം സഫീനയോടു ആവശ്യപ്പെട്ടിരുന്നു.

Related posts