എന്നെന്നും കൂടെ കാണുമെന്ന പ്രതീക്ഷിച്ച പ്രിയപ്പെട്ടവൻ പാതിവഴിയിൽ വച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായതിന്റെ ദുഖം മനസിൽ വഹിക്കുന്ന ഒരു യുവതിയുടെ കരളലിയിക്കുന്ന കുറിപ്പാണ് ഇന്ന് ഒരു ലോകം മുഴുവൻ കണ്ണീരോടെ വായിക്കുന്നത്. നദീ തീരത്തു നിന്നും ലഭിച്ച ഈ കത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് ബിഷപ്പ് വെസ്സേയ്സ് ഗ്രാമർ സ്കൂൾ റോവിംഗ് ക്ലബാണ്.
“എനിക്കു വേണ്ടി ഇത് ആരെങ്കിലും ഒന്ന് തടാകത്തിൽ ഇടുമോ?. മരണമടഞ്ഞ എന്റെ ഭർത്താവിന്റെ ചിതാഭസ്മം നിക്ഷേപിച്ചത് ഈ തടാകത്തിലായിരുന്നു. വീൽ ചെയറിലാണ് ഞാൻ സഞ്ചരിക്കുന്നത്, അതിനാൽ എനിക്ക് അവിടെ എത്താൻ സാധിക്കില്ല. ഇന്ന് എനിക്ക് നോർത്തിലേക്ക് മടങ്ങി പോകണം. നന്ദി’. എന്ന് കുറിച്ച ഈ കുറിപ്പിനൊപ്പം ഒരു റോസാ പുഷ്പവും ഉണ്ടായിരുന്നു.
ഈ കുറിപ്പ് കണ്ടെത്തിയ ബിവിജിഎസ് റോവിംഗ് ക്ലബ് തങ്ങൾക്ക് ലഭിച്ച കത്തിന്റെ ചിത്രവും പിന്നീട് തങ്ങൾ നദിയിലൂടെ ഒഴുക്കിവിട്ട റോസാ പുഷ്പത്തിന്റെ ചിത്രവും അവർ പങ്കുവച്ചിരുന്നു. ലോകം മുഴുവൻ ഏറ്റെടുത്ത ഈ കുറിപ്പിന്റെ ഉടമയെ ഇതുവരെ ആരും കണ്ടെത്തിയില്ല. പേരോ ഫോണ് നമ്പരോ ഒന്നും തന്നെ ഈ കുറിപ്പിൽ എഴുതിയിട്ടുണ്ടായിരുന്നില്ല.
ഒരു വീൽ ചെയറിലിരുന്ന് താൻ ആഗ്രഹിച്ച കാര്യങ്ങൾ ഈ ലോകം സാധിച്ചുതന്നുവല്ലോ എന്ന് കത്ത് ഉപേക്ഷിച്ച സ്ത്രീ അറിഞ്ഞോ എന്ന് അറിവായിട്ടില്ല. ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്ന് ഇവർ എല്ലാം കാണുന്നുണ്ടെന്നാണ് ഏവരുടെയും വിശ്വാസം.
This note was left on the gate at the water this afternoon. No name or number left but whoever you are, rest assured your rose is in place in the middle of the lake. pic.twitter.com/GAQcbQRSZJ
— BVGS Rowing (@BVGSRowing) October 18, 2018