തിരുവനന്തപുരം: ഗൾഫ് തീരത്ത് രൂപപ്പെട്ട ന്യൂനമർദം ഇന്ത്യൻ തീരത്തേക്ക് നീങ്ങി സാഗർ ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
അടുത്ത 12 മണിക്കൂറിൽ സാഗർ ചുഴലിക്കാറ്റ് ചെറിയ രീതിയിൽ ശക്തി പ്രാപിക്കുമെന്നാണ് വിവരം. ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.