ന്യൂഡൽഹി: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കു പിന്നാലെ ടെസ്റ്റ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്കും പരിക്ക്. ഇതോടെ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് ടീമിൽനിന്നും സാഹ പുറത്തായി. സാഹയുടെ കൈവിരലിനാണ് പരിക്കേറ്റത്.
ഐപിഎലിലെ പ്ലേ ഓഫ് മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് സാഹയ്ക്കു പരിക്കേറ്റത്. ഇതോടെ ചെന്നൈയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ ഹൈദരാബാദിനായി സാഹയ്ക്കു കളത്തിലിറങ്ങാനായില്ല. പരിക്ക് പൂർണമായി ഭേദമാകാൻ അഞ്ചു മുതൽ ആറ് ആഴ്ചവരെ സമയമെടുക്കുമെന്നാണ് അറിയുന്നത്. ആറ് ആഴ്ച വിശ്രമം വേണ്ടിവന്നാൽ ഓഗസ്റ്റ് ഒന്നിനാരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും സാഹയ്ക്കു നഷ്ടമാകാൻ ഇടയുണ്ട്.
കോഹ്ലിക്കു കഴിഞ്ഞ ദിവസമാണ് പരിക്കേറ്റത്. ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേയുള്ള മത്സരത്തിൽ ഫീൽഡിംഗിനിടെ കോഹ്ലിക്കു ക ഴുത്തിനു പരിക്കേൽക്കുകയായിരുന്നു. പരിക്കിനെത്തുടർന്ന് കോഹ്ലി മുംബൈയിലെ ഒരു ഓർത്തോപീഡിക് സ്പെഷലിസ്റ്റിനെ സന്ദർശിച്ചിരുന്നു.