ജയ്പുർ: ഐപിഎല്‍ ആദ്യ സീസൺ തുടങ്ങാനിരിക്കേ ആരാധകർക്കൊരു സന്തോഷവാർത്ത. രാജസ്ഥാന് റോയല്‍സിന് കിരീടം നേടിക്കൊടുത്ത പരിശീലകനും താരവുമായ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോൺ വീണ്ടും രാജസ്ഥാനിലേക്കെന്നു സൂചന.
ആദ്യ സീസണിൽ കിരീടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ട ടീമുകളുടെ ലിസ്റ്റില്‍ രാജസ്ഥാന് ഇല്ലായിരുന്നു. വളരെ അപ്രതീക്ഷിതമായിരുന്നു റോയല്‍സിന്റെ കിരീടധാരണം. എല്ലാറ്റിനു പിന്നിലും വോണിന്റെ കൗശലബുദ്ധിയായിരുന്നു. അത്ര മികച്ച,പേരുകേട്ട താരങ്ങളല്ലായിരുന്നു രാജസ്ഥാനിലുണ്ടായിരുന്നത്. വോണിന്റെ കൃത്യമായ കരുനീക്കങ്ങളാണ് കപ്പുയര്‍ത്താന്‍ രാജസ്ഥാന് സഹായകമായത്.
രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം 11-ാം സീസണില്‍ മടങ്ങിയെത്തുന്ന രാജസ്ഥാന് റോയല്‍സില്‍ വോൺ ഉണ്ടാകാന്‍ സാധ്യതയുള്ളതായി ടീം മാനേജ്മെന്റ് അറിയിച്ചു. എന്നാൽ, ഇതിനു സ്ഥിരീകരണമായിട്ടില്ല. വിശദാംശങ്ങൾ ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തുവിടാന്‍ കഴിയുമെന്ന് വോൺ ട്വീറ്റ് ചെയ്തു. ഇക്കുറി ഐപിഎലില്‍ വോണിന്റെ ചുമതല എന്തായിരിക്കുമെന്ന് വ്യക്തമല്ല.