കുന്നംകുളം: സഹകരണസംഘങ്ങൾ പണമിടപാടുകൾക്ക് പുറമെ സമൂഹന·യ്ക്കായുള്ള കൂടുതൽ പദ്ധതികൾ തയാറാക്കണമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. കുന്നംകുളം താലൂക്കിൽ പുതിയതായി ആരംഭിക്കുന്ന സഹകരണസംഘം അസി. രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനം ഇന്നു രാവിലെ നിർവഹിച്ച് പ്രസംഗിക്കുയായിരുന്നു മന്ത്രി.
നഗരസഭ ചെയർപേഴ്സണ് സീത രവീന്ദ്രൻ അധ്യക്ഷയായിരുന്നു. നഗരസഭ വൈസ് ചെയർമാൻ പി.എം.സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുമതി, കെ.കെ.സതീശൻ, ടി.കെ.വാസു എന്നിവർ പ്രസംഗിച്ചു.