പുരാണങ്ങളിലും മറ്റും മാത്രംകേട്ടിരുന്ന “സഹസ്രദള പത്മം’ ഇപ്പോൾ കേരളത്തിലും പൂവിടുന്നു. നാട്ടിക തൃപ്രയാർ പ്രയാഗയിൽ പ്രേംകുമാറിന്റെ വീട്ടുവളപ്പിലെ കുളത്തിലാണ് ഈ അപൂർവ കാഴ്ച.
പ്രേംകുമാറിന്റെ ഭാര്യ രാജശ്രീ മാറഞ്ചേരിക്ക് തൃശൂരിലുള്ള വല്യമ്മയുടെ മകൻ രാമചന്ദ്രൻ നൽകിയ വിത്ത് നട്ട് പരിചരിച്ച് ആയിരം ഇതളുകൾ ഉള്ള താമര വിരിയിച്ച് വിജയം കൈവരിച്ച സന്തോഷത്തിലാണ് കുടുംബം.
ദേവീദേവൻമാരുടെ ഇരിപ്പിടമായി പുരാണങ്ങളിൽ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്റെ കാലാവസ്ഥയിൽ അപൂർവമായി മാത്രമേ പൂവിടാറുള്ളു. ആയിരമിതളുള്ള താമരകാണാൻ കാഴ്ചക്കാരും വന്നുപോകുന്നുണ്ട്.