വെള്ളിക്കുളങ്ങര: മജ്ജയിൽ അർബുദം ബാധിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയെ സഹായിക്കാൻ ആക്രി പെറുക്കി തുക സമാഹരിച്ച് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകയായി.
മറ്റത്തൂർ പഞ്ചായത്തിലെ മോനൊടിയിലുള്ള അതിയാരത്ത് ഭരതന്റെ ഭാര്യ ശോഭനയുടെ ചികിത്സക്കായാണ് സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രി പെറുക്കാനിറങ്ങിയത്.
ഭരതൻ ഭിന്നശേഷിക്കാരനാണ്. മൊനൊടിയിലെ ഉൗട്ടോളി വിനോദ് തന്റെ വാഹനങ്ങൾ ആക്രി ശേഖരിക്കാനായി വിട്ടുകൊടുത്തു. ശ്രീജിത്ത് ശ്രീധരൻ, വിശാഖ്, ഷാന്റോ കൈതാരത്ത്, വിൽസൻ ചെന്പോട്ടി, കെ.എസ് ശ്രീജിത്ത്, ആഷിൻ എന്നിവരുടെ നേതൃത്വത്തിൽ
വിവിധ ദിവസങ്ങളിലായി ശേഖരിച്ച ആക്രി വിറ്റ് കിട്ടിയ തുക സിപിഎം മോനൊടി ബ്രാഞ്ച് സെക്രട്ടറി കെ.വി.വിശാഖ്, ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൻ വെൽഫയർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ഷാജു എന്നിവർ ചേർന്ന് ് വീട്ടമ്മയുടെ ചികിത്സക്കായി നൽകി.