മാള: ഒരുകൂട്ടം യുവാക്കളുടെ പരിശ്രമഫലമായി സമാഹരിച്ച രണ്ടുലക്ഷം രൂപ നിർധന യുവാവിന് സഹായമായി നൽകി. തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഗാനമേള നടത്തി സ്വരൂപിച്ച തുകയാണ് സഹായധനം നൽകിയത്.
വാഹാനപകടത്തിൽ രണ്ടുകാലുകളും നഷ്ടപ്പെട്ട വേളൂക്കര പഞ്ചായത്തിലെ കിഴക്കഞ്ചേരി രാമകൃഷ്ണന്റെ മകൻ ശ്രീനാഥി(26)നാണ് ധനസഹായം നൽകിയത്. സാമൂഹ്യ പ്രവർത്തകനായ റെന്നി പുത്തൻചിറയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു കൂട്ടം മനുഷ്യസ്നേഹികളായ യുവാക്കളാണ് ഈ പദ്ധതിക്ക് മുന്നിട്ടറങ്ങിയത്.
ജില്ലാ പോലീസ് സൂപ്രണ്ട് എൻ. വിജയകുമാർ ധനസഹായ വിതരണം നടത്തി.
ഫാ. പീറ്റർ കണ്ണന്പുഴ, രാജൻ ശാന്തി, ഉണ്ണികൃഷ്ണൻ തിരുമേനി, ഇമാം അബ്ദുൾ റഷീദ് എന്നിവർ സന്നിഹിതരായിരുന്നു.