ആറ്റിങ്ങൽ: ഗവ.കോളജിലെ പൂർവ വിദ്യാർഥി കൂട്ടായ്മ ഇന്നലകളിലെ കൂട്ടുകാരന്റെ കുടുംബത്തിന് സ്നേഹത്തണലൊരുക്കുന്നു. അവിചാരിതമായി മരണം തട്ടിയെടുത്ത കൂട്ടുകാരന്റെ കുടുംബത്തിനാണ് പഴയ സുഹൃത്തുക്കൾ സഹായവുമായെത്തിയത്.
ആകാലത്തില്‍ പൊലിഞ്ഞ തങ്ങളുടെ പ്രിയ സുഹൃത്തിന്റെ മക്കളുടെ പഠന ചെലവിലേക്കാണ് വോയ്സ് ഓഫ് 90 സഹായ ഹസ്തവുമായി എത്തിയത്. ആറ്റിങ്ങല്‍ ഗവ.കോളേജില്‍ 1990 കളില്‍ പഠിച്ചവരുടെ സൗഹൃദക്കൂട്ടായമയാണിത്. പനിബാധിച്ച് കഴിഞ്ഞദിവസം മരിച്ച കൂട്ടുകാരന്റെ മകനു രണ്ടുലക്ഷം രൂപ സമാഹരിച്ച് കൈമാറിയാണ് ഈ കൂട്ടായ്മ മാതൃകയായത്.
വര്‍ക്കല വടശേരിക്കോണം ഞെക്കാട് ചേന്നന്‍കോട് എസ്ബി ലാന്‍ഡില്‍ സുനിലാലാണ് കഴിഞ്ഞദിവസം പനിബാധിച്ച് മരിച്ചത്. വോയ്സ് ഓഫ് 90 യിലെ അംഗമായിരുന്നു സുനിലാൽ. മെയ്മാസത്തിലാണ് ഈ കൂട്ടായ്മ ആറ്റിങ്ങല്‍ ഗവ.കോളേജില്‍ നടന്നത്. കൂട്ടായ്മയില്‍ സുനിലാലും എത്തിയിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ സുനിലാല്‍ പഴയകൂട്ടുകാര്ക്കൊപ്പം ഒരുദിവസം മുഴുവന്‍ ചെലവിട്ടാണ് പിരിഞ്ഞത്.
പിന്നീട് പത്രവാര്‍ത്തയിലൂടെയാണ് സുനിലാലിന്റെ മരണവിവരം സുഹൃത്തുക്കൾ അറിഞ്ഞത്. ഭാര്യ ഷീജയും കെടിസിടി സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായ മകന് കാശിനാഥും രോഗബാധിതനായ പിതാവ് സുഭാഷിതനും അടങ്ങുന്നതാണ് സുനിലാലിന്റെ കുടുംബം. സുനിലാലിന്റെ മരണത്തോടെ നിരാലംബമായ കുടുംബത്തിനു കൈത്താങ്ങൊരുക്കാന്‍ കൂട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.
കൂട്ടായ്മ സുനിലാലിന്റെ മകന് കാശിനാഥിന്റെ പേരില്‍ രണ്ടുലക്ഷംരൂപ ബാങ്കില്‍ നിക്ഷേപിച്ചു. സുഭാഷിതന്‍ ചികിത്സയ്ക്കായി പതിനായിരം രൂപയും നല്കി. കൂട്ടായ്മയുടെ ഭാരവാഹികളായ സുനിൽ, ഇളമ്പ ഉണ്ണികൃഷ്ണന്, അനിൽ, സുധീഷ്, മനോജ്, ഗിരീഷ്, സുജിത, അനിൽകുമാർ, താഹ ,ഗോപകുമാർ,എന്നിവരാണ് സഹായം കൈമാറിയത്.