നാം ഒന്നാണ്, നമ്മൾ ഒന്നാണ്…പൗ​ര​ത്വ​ബി​ല്ലി​നെ​തി​രേ പൊ​രു​താ​ൻ ഒ​റ്റ​യാ​ളാ​യി നാട്ടുകാരുടെ സ്വന്തം സ​ഹാ​യി ബ​ഷീ​ർ

ഡൊ​മ​നി​ക് ജോ​സ​ഫ്


മാ​ന്നാ​ർ: ​മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ ഈ​റ്റി​ല്ല​മാ​യ മാ​ന്നാ​റി​ൽ പോ​ലും ജാ​തി​യു​ടെ വേ​ർ​തി​രിവു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ൽ ജാ​തി​യു​ടെ മ​തി​ലു​ക​ൾ തീ​ർ​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​യി സ​ഹാ​യി ബ​ഷീ​ർ.​

മാ​ന്നാ​റി​ൽ മ​ത​സൗ​ഹാ​ർ​ദ്ദം ത​ക​ർ​ക്കു​വാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള താ​ക്കീ​താ​യാ​ട്ടാ​ണ് മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്ന സ​ഹാ​യി ബ​ഷീ​ർ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തി​യ​ത്.​ഗാ​ന്ധി തൊ​പ്പി​യും കു​ത്ത​യും ധ​രി​ച്ച് മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ പ്ലാ​ക്കാ​ർ​ഡും പി​ടി​ച്ച് ന​ട​ത്തി​യ ഒ​റ്റ​യാ​ൾ പ​ദ​യാ​ത്ര ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.​

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​രു​മ​ല​ക്ക​ടി​വ്ൽ നി​ന്നും സ്റ്റോ​ർ​ജം​ഗ്ഷ​ൻ വ​രെ​യാ​ണ് പ​ദ​യാ​ത്ര ന​ട​ത്തി​യ​ത്.​തു​ട​ർ​ന്ന് ഇ​തേ വേ​ഷ​ത്തി​ൽ പ്ലാ​ക്കാ​ർ​ഡു​മാ​യി മ​നു​ഷ്യ​ശൃം​ഖ​ല​യി​ലും പ​ങ്കെ​ടു​ത്തു.​എ​ൽ​ഡി​എ​ഫു​മാ​യി യാ​തൊ​രു ബ​ന്ധ​വും ഇ​ല്ലെ​ങ്കെ​ലും പൗ​ര​ത്വ​ബി​ല്ലി​നെ​തി​രെ സം​ഘ​ടി​പ്പി​ച്ച ഒ​രു പ​രി​പാ​ടി എ​ന്ന ത​ല​ത്തി​ലാ​ണ് ഇ​തി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്ന് ബ​ഷീ​ർ പ​റ​യു​ന്നു.​

ഓ​ട്ടോ​റി​ക്ഷാ ഓ​ടി​ച്ചും രാ​വി​ലെ പത്രം വി​ത​ര​ണം ചെ​യ്തും ഉ​പ​ജീ​വ​ന മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന ബ​ഷീ​ർ നാ​ട്ടു​കാ​ർ​ക്ക് സ​ഹാ​യി​യാ​ണ്.​ക്യാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ത​ന്‍റെ ഓ​ട്ടോ​യി​ൽ സൗ​ജ​ന്യ യാ​ത്ര ഒ​രു​ക്കി ശ്ര​ദ്ധേ​യ​നാ​യി.​ക്യാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​യാ​ണെ​ന്ന് ഓ​ട്ടോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്ത് ജ​ന​മൈ​ത്രി പോ​ലീ​സു​മാ​യി ചേ​ർ​ന്ന് നി​ര​വ​ധി പേ​രെ ക​ര​യ്ക്കെ​ത്തി​ക്കു​വാ​ൻ ബ​ഷീ​ർ അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ചു.​ഇ​തി​ന് നി​ര​വ​ധി സം​ഘ​ട​ന​ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ച​ത്.

​വൃ​ക്ക​മാ​റ്റി വ​യ്ക്ക​ൽ ശ​സ്ത്ര​ക്രീ​യ​ക്ക് വി​ധേ​യ​നാ​യ ഒ​രു വി​ദ്യാ​ർ​ത്ഥി​ക്ക് വേ​ണ്ടി ഒ​രു ദി​വാ​സം മാ​റ്റി​വ​ച്ച് ടൗ​ണി​ലൂ​ടെ ക​ട​ന്ന് പോ​യ എ​ല്ലാ പൊ​തു വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​രു വ​ലി​യ തു​ക സ​മാ​ഹ​രി​ച്ച് ന​ൽ​കു​വാ​നും ബ​ഷീ​ർ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.​

ത​ന്‍റെ ജീ​വി​ത പ്രാ​രാ​ബധങ്ങ​ൾ​ക്ക് ഇ​ട​യി​ലും മ​റ്റ​ഉ​ള​ള​വ​രെ സ​ഹാ​യി​ക്കു​വാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ന്ന​തി​ൽ നാ​ട്ടു​കാ​ർ ന​ൽ​കി​യ പേ​രാ​ണ് സ​ഹാ​യി ബ​ഷീ​ർ.​

ന​ബി​ദി​ന​ത്തി​ൽ ജ​മാ​അ​ത്ത് ന​ട​ത്തു​ന്ന ന​ബി​ദി​ന​റാ​ലി​ക്ക് തൃ​ക്കു​ര​ട്ടി​ക്ഷേ​ത്ര ന​ട​യി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ക​യും തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ എ​തി​രേ​ൽ​പ്പി​ന് ജ​മാ​അ​ത്ത് നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണ​വും ദാ​ഹ​ജ​ല​വും ന​ൽ​കി വ​രു​ന്ന നാ​ട്ടി​ൽ ജ​ന​ങ്ങ​ളെ മ​ത​ത്തി​ന്‍റ പേ​രി​ൽ വേ​ർ​തി​രി​ക്കു​വാ​നു​ള്ള ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​ഹാ​യി ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​യി​ച്ച​ത്.

Related posts

Leave a Comment