ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരവും ഡൽഹി ഡെയർ ഡെവിൾസ് ടീം നായകനുമായ സഹീർ ഖാൻ വിവാഹിത നാകുന്നു. ബോളിവുഡ് നടി സാഗരിക ഗാട്ഗെയാണു വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞദിവസം നടന്നു. ഇതുസംബന്ധിച്ച വിവരം സഹീർ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ഇന്ത്യക്കായി 92 ടെസ്റ്റ് മത്സരങ്ങളും 282 ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് സഹീർ ഖാൻ. 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും സഹീർ അംഗമായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ചക്ദേ ഇന്ത്യ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് സാഗരിക പ്രശസ്തിയിലേക്ക് ഉയരുന്നത്.