പ്രഭാസ് നായകനാകുന്ന സാഹോയുടെ റിലീസ് നീട്ടി. ഓഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 30ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാലാണ് റിലീസ് നീട്ടിയതെന്നാണ് അറിയാൻ സാധിക്കുന്നത്. സുജിത് റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്രദ്ധാ കപൂറാണ് നായിക.
മലയാള നടൻ ലാൽ, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ, നീൽ നിതിൻ മുകേഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. യുവി ക്രിയേഷന്റെ ബാനറിൽ വസിം പ്രമോദാണ് ചിത്രം നിർമിക്കുന്നത്.