സായ് പല്ലവി ഇപ്പോള്‍ മലയാളത്തിലെ ഭാഗ്യതാരമാണ്. പ്രേമത്തിലെ മലര് ആയി നിറഞ്ഞാടിയ സായ് പല്ലവിക്കു തമിഴ്നാട്ടിലും ആരാധകര്‍ ഏറെയാണ്. എന്നാല്‍ തമിഴിലെ സൂപ്പര്‍ താരത്തിന്റെ നായികയാകാനുള്ള ഓഫര്‍ ഒരു മടിയും കൂടാതെ തള്ളിയിരിക്കുകയാണ് ഡോക്ടര്‍ കൂടിയായ സായ് പല്ലവി.
മറ്റൊരു ചിത്രത്തിന്റെ തിരക്കിലായതിനാല്‍ സായി പല്ലവിയ്ക്ക് അജിത്തിന്റെ ചിത്രം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. വാക്കിനാണ് താന്‍ വില കല്പിക്കുന്നതെന്നും സാക്ഷാല്‍ രജനികാന്തിന്റെ ഓഫര്‍ വന്നാലും ഇതേ ചെയ്യുവെന്നാണ് സായ് പല്ലവിയുടെ നിലപാട്. ശേഖര്‍ കമുല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ സായി. നേരത്തേ, മണിരത്നം ചിത്രത്തില്‍ അഭിനയിക്കാനും അവര്‍ക്ക് ക്ഷണം വന്നിരുന്നു. കരാറൊപ്പിട്ടതുമാണ്. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റം വരുത്തിയതോടെ സായിയ്ക്ക് ചിത്രത്തിലെ അവസരം നഷ്ടപ്പെടുകയായിരുന്നു. അതേസമയം, സായ് പല്ലവിയുടെ നഷ്ടം ലോട്ടറിയായിരിക്കുന്നത് കാജള്‍ അഗര്‍വാളിനാണ്. അജിത്തിന്റെ തല 57ലെ നായിക കാജലാണ്.