പ്രേമത്തിലൂടെ സിനിമയിലെത്തിയ സായി പല്ലവി പിന്നീട് കലി എന്ന മലയാള സിനിമയിലും തിളങ്ങി. മലയാളത്തിൽ ചെയ്ത രണ്ട് ചിത്രങ്ങളിലും സായി പല്ലവി ഗ്ലാമർ വേഷത്തിലല്ല എത്തിയത്. ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തും സായി അറങ്ങേറി.
ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും കളക്്ഷനും നേടി. ചിത്രത്തിൽ നാട്ടിൻപുറത്തുകാരിയായിട്ടാണ് അഭിനയിക്കുന്നതെങ്കിൽക്കൂടെ അല്പം ഗ്ലാമറസായ വേഷങ്ങളാണ് സായി ധരിക്കുന്നത്.ദാവണിയിലും സാരിയിലുമാണ് സായി പല്ലവി ഫിദ എന്ന ചിത്രത്തിൽലും അഭിനയിച്ചത്. എങ്കിൽകൂടെ സാരിയിൽ സായി സെക്സിയായും ഗ്ലാമറായും കാണപ്പെടുന്നു. തുടക്കം മുതലേ പുറത്തിറങ്ങിയ പോസ്റ്ററുകളിലും ടീസറുകളിലും സായി പല്ലവിയുടെ മാറ്റം ആരാധകർ ശ്രദ്ധിച്ചിരുന്നു. തനിക്ക് കംഫർട്ടബിൾ അല്ലാത്ത വേഷം സിനിമയിൽ ധരിക്കില്ല എന്ന് സായി പല്ലവി നേരത്തെ വ്യക്തമാക്കിയതാണ്.
മോഡേണ്‍ വേഷമാണെങ്കിലും തനിക്ക് കംഫർട്ടബിളായിരിക്കണം എന്നാണ് സായി പറഞ്ഞിട്ടുള്ളത്. സ്ലീവ്ലെസ് വേഷങ്ങൾ ഒട്ടും കംഫർട്ടല്ല എന്നും സായി പറഞ്ഞിരുന്നു. പക്ഷെ, ഫിദ എന്ന ചിത്രത്തിൽ കൈ ഇല്ലാത്ത ഒരു ഗൗണ്‍ ധരിക്കാൻ സംവിധായകൻ ശേഖർ കാമൂൽ നടിയെ നിർബന്ധിച്ചുവത്രെ. ആ രംഗത്തിന് അത്യാവശ്യമായിരുന്നു കറുപ്പ് നിറത്തിലുള്ള ആ ഗൗണ്‍. ഇത്തരം വേഷങ്ങളിൽ താൻ കംഫർട്ടല്ല എന്ന് ആദ്യം സായി പല്ലവി പറഞ്ഞു.
എന്നാൽ ഈ രംഗത്തിന് കൈ ഇല്ലാത്ത ഈ കുപ്പായം നിർബന്ധമാണ് എന്ന് പറഞ്ഞപ്പോൾ ഇനി ഇത്തരം വേഷം ധരിക്കില്ല എന്ന് പറഞ്ഞുകൊണ്ടു സായി ആ കുപ്പായമിടാണ് തയാറാവുകയായിരുന്നു. ആരുടെയും നിർബന്ധത്തിന് വഴങ്ങി ഇനി അഭിനയിക്കുകയില്ല. തനിക്ക് ഇഷ്ടപ്പെടുന്നതും കംഫർട്ടുമായ വേഷങ്ങൾ മാത്രമേ ചെയ്യൂ. സിനിമാഭിനയം നിർബന്ധവുമല്ല എന്നും സായി വ്യക്തമാക്കിയിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള വേഷം സാരിയാണെന്നും താരം പറഞ്ഞിരുന്നു. പൊതു പരിപാടിയിൽ എത്തുന്നതും സാരിയിലാണെന്നു സായി പല്ലവി കൂട്ടിച്ചേർത്തു.