സായ് പല്ലവി പ്രണയത്തിലെന്ന് ഗോസിപ്പ്. വിവാഹിതനായ നടനുമായി സായ് പല്ലവി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് സായ്പല്ലവി. പ്രേമം വൻ ഹിറ്റായി മാറിയതോടെ തെന്നിന്ത്യയിൽ നിന്ന് നിരവധി അവസരങ്ങളാണ് സായ് പല്ലവിയെത്തേടി എത്തിയത്. തമിഴിലെ അരങ്ങേറ്റചിത്രം പുറത്തിറങ്ങുന്നതിനു മുന്പേ തന്നെ ഇത്തരം ഗോസിപ്പുകൾ വന്നത് സായ് പല്ലവിയേയും ഞെട്ടിച്ചതായിട്ടാണ് വിവരം.
ഒരു തമിഴ് മാസികയാണ് ആദ്യമായി സായ് വിവാഹിതനായ നടനുമായി പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ കൊടുത്തത്. പിന്നീട് മറ്റു മാധ്യമങ്ങൾ ഇതേറ്റു പിടിക്കുകയായിരുന്നു.
അതേസമയം, ഏതു നടനുമായിട്ടാണ് സായ് പ്രണയത്തിലെന്ന് ആരും പറയുന്നില്ല. സായ് പല്ലവിയെക്കുറിച്ച് ഇത്തരത്തിലൊരു ഗോസിപ്പ് വന്നത് തമിഴ് സിനിമാലോകത്തും ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്. എന്നാൽ ഗോസിപ്പിനെക്കുറിച്ച് സായ് ഇതുവരെ പ്രതികരിച്ചിട്ടില്ല.