തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരമാണ് സായ് പല്ലവി. 2008ല്‍ തമിഴില്‍ ധൂം ധാം എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്തെത്തുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ താരം പ്രേക്ഷകര്‍ക്ക് ഇതിനോടകം സമ്മാനിച്ചിട്ടുണ്ട്.
2015ല്‍ അല്‍ഫോണ്‍സ് പുത്രന് രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന സിനിമയിലാണ് താരം മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്. സായിയുടെ മലര് എന്ന കഥാപാത്രം യുവാക്കള്‍ക്കിടയില്‍ പ്രചാരം നേടിയിരുന്നു.
2016 ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്മാന് ചിത്രം കലിയിലും താരം നായികയായി അഭിനയിച്ചു. ദസൗത്ത് ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായതിന്നു ശേഷമാണ് സായ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരേ വ്യാപക പരാതികളാണ് ഉയരുന്നത്. മിക്കവയും തെലുഗു, തമിഴ് സിനിമാ മേഖലയില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ ആണ് ഉന്നയിക്കുന്നത്.
സെറ്റില്‍ താരം വളരെ കടുത്ത നിബന്ധനകള്‍ വെക്കുന്നു എന്നും എല്ലാവരെക്കാള്‍ വലുതാണെന്ന ഭാവം ആണ് എന്നും ആണ് പരാതികള്‍.
സഹതാരങ്ങളും സംവിധായകരും നടിയുടെ ഈ പെരുമാറ്റം കൊണ്ട് വളരെ ബുദ്ധിമുട്ടുന്നു എന്നും സെലിബ്രിറ്റികള്‍ പറയുന്നു.
ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ താരത്തിന്റെ പെരുമാറ്റം കാരണം നാനി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. കൂടാതെ നാഗ ശൗര്യയും താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
തെലുഗു സെറ്റിലെ എല്ലാവരെകാളും വലുത് എന്ന ഭാവം സായിക്ക് ഉണ്ട് എന്നാണ് അന്ന് നാഗശൗര്യ പറഞ്ഞത്. ഇപ്പോള്‍ പ്രശസ്ത താരം ചിയാന്‍ വിക്രം സായിക്കെതിരേ രംഗത്തു വന്നിരുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്.
ഒരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. വിക്രമിന്റെ ചിത്രമായ സ്കെച്ചില്‍ ആദ്യം സായിപല്ലവിയെയാണ് പരിഗണിച്ചത് എന്നും കരാര്‍ ഒപ്പിട്ട ശേഷം അവസാന നിമിഷങ്ങളില്‍ നടി പിന്മാറുകയായിരുന്നു എന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.