മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താര സുന്ദരിയാണ് സായ് പല്ലവി. എല്ലാ നായികാ സങ്കൽപങ്ങളേയും തകർത്തു കൊണ്ടായിരുന്നു സായ് പല്ലവിയുടെ വരവ്. നായികയെന്നാൽ ബാഹ്യ സൗന്ദര്യവും മേക്കപ്പും ഉണ്ടാവണമെന്ന നിർബന്ധത്തിൽ നിന്നും മേക്കപ്പില്ലാതെ ഒരു നായികയെ ഒരു കൊമേഴ്ഷ്യൽ സിനിമയിൽ കൊണ്ടു വരികയും അത് ചരിത്രമാവുകയും ചെയ്തു.
2015ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ സിനിമയിലൂടെയാണ് സായ് പല്ലവി സിനിമയിലെത്തുന്നത്. സിനിമ യ്ക്കൊപ്പം സിനിമയിലെ നായികയും ഹിറ്റായി. സായിയുടെ മുഖക്കുരു ഉൾപ്പെടെ എല്ലാം ട്രെൻഡായി. മലർ എന്ന കഥാപാത്രം പല്ലവിയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്. അതിനു ശേഷം ദുൽഖറിനൊപ്പം കലി എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് തെലുങ്ക് ചിത്രമായ ഫിദയിൽ അഭിനയിച്ചു. ഫിദയിലൂടെ സായ് പല്ലവിയുടെ റേഞ്ച് മാറി.
പിന്നീട് തെലുങ്കിലും തമിഴിലുമായി മികച്ച സിനിമകളിലൂടെ താരം തിളങ്ങി. ഇപ്പോൾ ബോളിവുഡിലും പല്ലവി സാന്നിധ്യമറിയിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി സായ് പല്ലവി വാർത്തകളിൽ നിറഞ്ഞുനിൽക്കുണ്ടായിരുന്നു. പത്തു വർഷമായി താരം ഒരാളുമായി പ്രണയത്തിലാണ് എന്നായിരുന്നു ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ആരാണ് സായ് പല്ലവിയുടെ ഹൃദയം കവർന്ന വ്യക്തിയെന്ന് ആരാധകരെല്ലാം തെരഞ്ഞു.
എന്നാൽ അതൊരു തമാശയായ വീഡിയോ ആയിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. ആ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പത്തു വർഷത്തെ പ്രണയത്തെ കുറിച്ച് സായ് പല്ലവി പറഞ്ഞത്. മഹാഭാരതം വായിച്ചപ്പോൾ ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുണ്ട്. അതിൽ അർജുനന്റെ മകൻ അഭിമന്യൂവിനെ എനിക്ക് വലിയ ഇഷ്ടമാണ്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അഭിമന്യൂവിനെ കുറിച്ച് ഒരുപാട് ഞാൻ വായിച്ചിട്ടുണ്ട്. അന്ന് മുതൽ എനിക്ക് അഭിമന്യുവിനോട് പ്രത്യേകം ഇഷ്ടമുണ്ടെന്ന് സായ് പല്ലവി പറഞ്ഞു. പല്ലവിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരിക്കുകയാണ്.