അല്‍ഫോന്‍സ് പുതന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ താരമായി മാറിയ നടിയാണ് സായ് പല്ലവി. സായ് പല്ലവിയുടെ നൃത്തവൈഭവവും ആരാധകര്‍ നെഞ്ചോട് ചേര്‍ത്ത് ഏറ്റെടുത്തിരുന്നു. താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമെല്ലാം പരക്കുന്നത്.
തന്റെ വിവാഹവുമായി ബന്ധപ്പെട്ട് പരക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോള്‍ സായ് പല്ലവി. തന്റെ വിവാഹം നടക്കാന്‍ പോകുന്നുവെന്നത് വെറും വ്യാജവാര്‍ത്തയാണെന്നും തനിക്ക് കല്ല്യാണമേ കഴിക്കാന്‍ ആഗ്രഹമില്ലെന്നും നടി വെളിപ്പെടുത്തി.
എന്നും അച്ഛനും അമ്മയ്‌ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും വിവാഹം ഇതിന് തടസ്സമാകുമെന്നും സായ് പല്ലവി വ്യക്തമാക്കി.