സൂപ്പര്‍ഹിറ്റായ പ്രേമത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് സായിപല്ലവി. സൗന്ദര്യവും അഭിനയ മികവുംകൊണ്ട് തന്റേതായ സ്ഥാനം സിനിമയില്‍ നേടിയെടുക്കാന്‍ സായിക്ക് കഴിഞ്ഞു. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പോയ സായി അവിടെയും വെന്നിക്കൊടി പാറിച്ചു. എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി അവരെക്കുറിച്ച് അത്ര നല്ല വാര്‍ത്തകളല്ല അവിടെനിന്നും വരുന്നത്. അഹങ്കാരം തലയ്ക്കു പിടിച്ചിരിക്കുകയാണെന്നും റോളുകള്‍ തെരഞ്ഞെടുക്കാന്‍ നിര്‍മാതാക്കളെ ബുദ്ധിമുട്ടിക്കുന്നു എന്നൊക്കെയാണ് പരാതി.
സായി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ഫിദ എന്ന സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ ആ സിനിമയുടെ നിര്‍മാതാവ് അടുത്തതായി നിര്‍മ്മിക്കുന്ന സിനിമയിലേക്കുള്ള അവസരം സായി നിഷേധിച്ചിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. ദില്‍ രാജു എന്ന നിര്‍മാതാവിന്റെ അടുത്ത സിനിമയാണ് ശ്രീനിവാസ കല്യാണം. ചിത്രത്തില്‍ നായിക വേഷത്തിനായി സായി പല്ലവിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ കഥാപാത്രം ഇഷ്ടമായില്ലെന്ന കാരണം ചൂണ്ടി കാണിച്ച് നടി സിനിമ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. സായിയുടെ പിന്മാറ്റത്തോടെ നിര്‍മാതാവിന് അതൃപ്തിയുണ്ടാക്കിയിരിക്കുകയാണെന്നുമാണ് തെലുങ്കില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശ്രീനിവാസ കല്യാണം എന്നാണ് ചിത്രത്തിന്റെ പേര്. കഥാപാത്രം ഇഷ്ടമായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സായ് പല്ലവി അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. സായ് പല്ലവിയുടെ മറുപടി നിര്‍മാതാവില്‍ അതൃപ്തിയുണ്ടാക്കിയെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിധിനാണ് ചിത്രത്തിലെ നായകന്. ബോളിവുഡ് താരം പൂജ ഹെഡ്ജ് ആണ് സായ് പല്ലവിക്ക് പകരം ചിത്രത്തിലെത്തുന്നത്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ കാര്‍ക്കശ്യം പുലര്‍ത്തുന്ന താരമാണ് സായ് പല്ലവി. ഇനി എന്നാണ് സായി മലയാളത്തിലേക്ക് വരുന്നതെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.