മലയാളത്തില്‍ നിന്ന് തെന്നിന്ത്യയിലേക്ക് ചേക്കേറിയ നയന്‍താരയാണ് നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി. സൂപ്പര്‍ നായികയായ നയന്‍സ് കോടിക്കണക്കിന് രൂപയാണ് പ്രതിഫലം വാങ്ങുന്നത്. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സായി പല്ലവി വാങ്ങുന്ന പ്രതിഫലത്തുക കേട്ടാല്‍ കുറഞ്ഞ സമയം കൊണ്ട് നയന്‍സിനെ മറികടക്കുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വെറും രണ്ട് മലയാള സിനിമയില്‍ മാത്രം അഭിനയിച്ചിട്ടുള്ള സായി പല്ലവിയുടെ പ്രതിഫലം 50 ലക്ഷമാണെന്നു റിപ്പോര്‍ട്ടുകള്‍.. തമിഴിലും തെലുങ്കിലുമാണ് സായി 50 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. നിവിന്‍ നായകനായ പ്രേമം, ദുല്‍ഖറിന്റെ കലി എന്നീ സിനിമകളിലാണ് സായി നേരത്തെ അഭിനയിച്ചിട്ടുള്ളത്.
തെലുങ്കിലും തമിഴിലും സായിയുടെ ഒരു സിനിമ പോലും പുറത്തിറങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ പുതുമുഖ നായിക എന്ന നിലയില്‍ ഈ പ്രതിഫലം ഉയര്‍ന്നതാണ്. ഫിദ എന്ന തെലുങ്ക് സിനിമയിലാണ് സായി പല്ലവി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിക്രമിന്റെ നായികയായി തമിഴിലും സായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.