പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പര്‍താര പദവിയില്‍ എത്തിച്ചേര്‍ന്ന നടിയാണ് സായ് പല്ലവി. പിന്നീട് തേടിയെത്തിയ ചിത്രങ്ങളിലൂടെ താരമൂല്യം ഉയര്‍ത്താനും അവര്‍ക്കായി. എത്രയൊക്കെ കഥാപാത്രങ്ങളിലൂടെ സായ് പല്ലവി തങ്ങളുടെ മുമ്പിലെത്തിയാലും പ്രേമത്തിലെ മലര്‍ മിസ്സ് തന്നെയാവും എക്കാലവും തങ്ങളുടെ മനസില്‍ ഉണ്ടാവുക എന്നാണ് സായ് പല്ലവിയുടെ ആരാധകരില്‍ പലരും പറയുന്നത്.
സിനിമയിലെ സായ് പല്ലവിയുടെ നാച്ചുറല്‍ ബ്യൂട്ടിയാണ് അതിന് കാരണമെന്നാണ് അവര്‍ പറയുന്നതും. തനിക്കും ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം അത് തന്നെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സായ് പല്ലവി ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി ഇക്കാര്യം പറഞ്ഞത്.
പ്രേമത്തിലെ മലര്‍ കഥാപാത്രമാണ് താന്‍ അഴുകുള്ളവാണെന്ന ബോധ്യം തനിക്ക് സമ്മാനിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സായി പല്ലവി. മറ്റു പെണ്‍കുട്ടികളെപ്പോലെ സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. ഏതെങ്കിലും ആണ്‍സുഹൃത്തുക്കള്‍ പറയുമ്പോഴായിരിക്കും ഒരു പെണ്‍കുട്ടി അവള്‍ സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക.
പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ സിനിമയ്ക്കു വേണ്ടി മെയ്ക്കപ്പ് ഇടാനും മുടി സെറ്റ് ചെയ്യാനുമൊക്കെ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ അതിന്റെ ആവശ്യമില്ലെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.’ സായി പറയുന്നു.
വെറുതെ സുന്ദിരിയായി ചമഞ്ഞൊരുങ്ങി പ്രത്യക്ഷപ്പെടുന്നിതിലല്ല കഥാപാത്രമാണ് പ്രധാനപ്പെട്ടതെന്ന ബോധ്യം പ്രേമം എന്ന ചിത്രത്തിലൂടെ തനിക്ക് കിട്ടിയെന്നും സായി പറയുന്നു. ചിത്രം റിലീസ് ചെയ്ത ദിവസം ഏറെ പേടി തോന്നി. സ്‌ക്രീനിലെ തന്നെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നായിരുന്ന പേടിയായിരുന്നു അതിന് കാരണം. ഇതുപോലുള്ള നായികയെ ഒക്കെ സംവിധായകന് എവിടുന്ന് കിട്ടി എന്നൊക്കെ ആളുകള്‍ ചോദിക്കുമോ എന്ന് പേടിച്ചു. എന്നാല്‍ ആ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചു. അത് ഏറെ ആത്മവിശ്വാസം നല്‍കിയെന്നും സായി പറഞ്ഞു.