മേക്ക് അപ്പ് ഉപയോഗിക്കണമെന്ന കാരണത്താൽ രണ്ടു കോടി രൂപ വാഗ്ദാനം ചെയ്ത പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ച് തെന്നിന്ത്യൻ സൂപ്പർ താരം സായ് പല്ലവി. ഒരു പ്രശസ്ത ഫെയർനെസ് ക്രീം കമ്പനിയുടെ പരസ്യ ചിത്രത്തിൽ അഭിനയിക്കാനാണ് താരം വിസമ്മതിച്ചത്.
എന്നാൽ ഇതിനെക്കുറിച്ച് ഒൗദ്യോഗീക സ്ഥരീകരണം ഉണ്ടായിട്ടില്ല. ഫഹദ് ഫാസിൽ നായകനായ അതിരനിലൂടെയാണ് ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം താരം മലയാളത്തിലേക്ക് തിരികയെത്തിയത്. സൂര്യ നായകനാകുന്ന എൻജികെയാണ് റിലീസിനൊരുങ്ങുന്ന സായ് പല്ലവിയുടെ മറ്റൊരു ചിത്രം.