നല്ല കഥാപാത്രങ്ങൾക്കായാണ് താൻ കാത്തിരിക്കുന്നതെന്ന് നടി സായ് പല്ലവി. പണത്തിനല്ല കഥാപാത്രങ്ങൾക്കാണ് താൻ മുൻതൂക്കം നൽകുന്നതെന്നാണ് നടി വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ വൻതുക വാഗ്ദാനം ചെയ്തിട്ടും ഒരു തെലുങ്ക് ചിത്രം സായ് പല്ലവി നിരസിച്ചിരുന്നു.
ബെല്ലംകൊണ്ട സായ് ശ്രീനിവാസ് നായകനാകുന്ന ചിത്രമാണ് നടി നിരസിച്ചത്. ചിത്രത്തിൽ നായിക കഥാപാത്രത്തിന് കാര്യമായ പ്രാധാന്യമില്ലാത്തതാണ് ചിത്രം നിരസിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. നായകന്റെ നിഴലായി ഒതുങ്ങുന്ന വേഷങ്ങളിൽ താത്പ്പര്യമില്ലെന്നാണ് നടിയുടെ നിലപാട്.