സൂപ്പര്‍ഹിറ്റ് മലയാള ചിത്രം പ്രേമത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന തമിഴ് സുന്ദരിയാണ് സായ് പല്ലവി. മലര് എന്ന കഥാപാത്രം ഇന്നും യുവാക്കളുടെ രോമാഞ്ചമാണ്.
ഇപ്പോള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി.
സിനിമകളിലെ താരത്തിന്റെ നൃത്ത രംഗങ്ങള്‍ പലപ്പോഴും ട്രെന്‍ഡിങ്ങായി മാറാറുണ്ട്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ് സായ് പല്ലവി.
എന്നാല്‍ അഭിനയിക്കുന്നതിന് പല നിബന്ധനകളും താരം വെക്കാറുണ്ട്. കംഫര്‍ട്ട് അല്ലാത്ത വസ്ത്രം ധരിക്കില്ല, മുടി മുറിക്കില്ല, മേക്കപ്പിടില്ല എന്നൊക്കെയാണ് താരത്തിന്റെ നിബന്ധനകള്‍.
വിവാഹത്തെ കുറിച്ചും താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. തനിക്ക് വിവാഹമേ ഉണ്ടാവില്ലെന്നായിരുന്നു സായ് പല്ലവി പലതവണ പറഞ്ഞത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ബാഗില്‍ എപ്പോഴും ഉണ്ടാവുന്ന സാധനങ്ങള്‍ എന്തൊക്കെ എന്ന അവതാരകയുടെ ചോദ്യത്തിന് താരം പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
മേക്കപ്പ് ഐറ്റംസ് ഒന്നും തന്റെ ബാഗില്‍ ഇല്ല. പക്ഷെ ഒരു വിഭൂതി അതായത് ഭസ്മം എപ്പോഴും തന്റെ ബാഗിലുണ്ടാവുമെന്നും തനിക്ക് അത് ഇടക്കിടെ തിന്നുന്ന ശീലമുണ്ടെന്നും അതില്‍ കെമിക്കല്‍ ഒന്നും ഇല്ലെന്നും അതിന്റെ ടേയ്സ്റ്റ് തനിക്ക് ഇഷ്ടമാണെന്നും താരം പറയുന്നു.
സാധരണ കാണുന്ന ഭസ്മമല്ല ഇത്. ഒരു മരത്തിന്റെ പുറംതോട് കൊണ്ട് ഉണ്ടാക്കുന്ന ഭസ്മമാണെന്നും സായ് പല്ലവി പറയുന്നു.
ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് വരുന്നത്. ഇതാണോ സായ് പല്ലവിയുടെ സൗന്ദര്യ രഹസ്യമെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.