ന്യൂഡൽഹി: ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ താരം സായി പ്രണീതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യൻ ബാഡ്മിന്റന്‍ ഇത് ഒരു പ്രത്യേക ദിവസമാണ്. 2019ലെ ബിഡബ്ല്യുഎഫ് ലോക ചാന്പ്യൻഷിപ്പിൽ സായി വെങ്കലം നേടിയതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. ഇത് ഒരു സുപ്രധാന നേട്ടമാണ്. ഒപ്പം അദ്ദേഹത്തിന്റെ പരിശ്രമത്തെയും അഭിവാദ്യം ചെയ്യുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.
നിലവിലെ ചാന്പ്യനും ലോക ഒന്നാം നന്പറുമായ ജപ്പാന്റെ കെന്റോ മൊമൊട്ടയോടാണ് സായ് പരാജയപ്പെട്ടത്. 36 വർഷങ്ങൾക്കുശേഷമാണ് ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യ മെഡൽ നേടുന്നത്.