ന്യൂഡൽഹി: ചൈനയിലെ മുൻനിര വാഹനനിർമാതാക്കളായ സായ്ക് ഇന്ത്യയിലേക്ക്. ജനറൽ മോട്ടോഴ്സിന്റെ (ജിഎം) ഹാലോൽ പ്ലാന്റ് ഏറ്റെടുത്താണ് സായ്ക് ഇന്ത്യയിലേക്കെത്തുക. ശേഷം ജിഎം മോട്ടോഴ്സിന്റെ വില്പന ശൃംഖല ഏറ്റെടുത്ത് രാജ്യത്ത് വാഹനങ്ങൾ വിൽക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ നടപടികൾ അവസാനഘട്ടത്തിലാണ്.
ജിഎം ഡീലർഷിപ്പുകൾക്ക് രാജ്യത്ത് വലിയ അളവിൽ വാഹനങ്ങൾ വിൽക്കാൻ കഴിയുന്നില്ല. ഇതേത്തുടർന്നാണ് ജിഎമ്മും സായ്ക്കും സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. ചൈനയിൽ ഇരുകമ്പനികളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. മഹാരാഷ്ട്രയിലെ ടെലിഗാവ് പ്ലാന്റിൽ ഇന്ത്യയിലെ നിർമാണപ്രവർത്തനങ്ങളെല്ലാം ഏകീകരിക്കാൻ ജനറൽ മോട്ടോഴ്സ് തീരുമാനിച്ചപ്പോൾ ഗുജറാത്തിലെ ഹാലോൽ പ്ലാന്റ് 2015ൽ അടച്ചിട്ടു.
ജനറൽ മോട്ടോഴ്സിന്റെ ഗുജറാത്തിലെ പ്ലാന്റ് ഏറ്റെടുക്കുന്നതോടുകൂടി ഇന്ത്യയിൽ നിർമാണ യൂണിറ്റ് തുടങ്ങുന്ന ആദ്യ ചൈനീസ് വാഹനനിർമാണക്കമ്പനിയാകും സായ്ക്.