തന്റെ ജീവിത വിജയത്തിന് പിന്നിൽ ആദ്യഭാര്യ അമൃത സിംഗ് ആണെന്ന് വെളിപ്പെടുത്തി നടൻ സെയ്ഫ് അലി ഖാൻ. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സിനിമ ജീവിതത്തിൽ സീരിയസാകണമെന്ന് തന്നോട് പറഞ്ഞത് അമൃതയാണെന്നും താരം പറഞ്ഞു.
“ഞാൻ വിവാഹിതനാകുന്നത് 20-ാം വയസിലാണ്. ജീവിതത്തിലെ എന്റെ എല്ലാ വിജയങ്ങൾക്കുമുള്ള ക്രെഡിറ്റ് ഞാൻ അമൃതയ്ക്കാണ് നൽകുന്ന്. ദിൽ ചാഹ്താ ഹേ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഞാനാകെ ടെൻഷനിലായിരുന്നു. എന്റെ കഥാപാത്രമായ സമീറിനെ എങ്ങനെ അവതരിപ്പിക്കണമെന്ന ചിന്തയിലായിരുന്നു ഞാൻ. സമീറിനെ എന്റേതായ രീതിയിൽ അവതരിപ്പിക്കുവാൻ ഉപദേശിച്ചത് അമൃതയാണ്’- സെയ്ഫ് പറഞ്ഞു.
1991ൽ വിവാഹിതരായ സെയ്ഫും അമൃതയും 2004ലാണ് വിവാഹമോചിതരാകുന്നത്. സാറാ, ഇബ്രാഹിം എന്നീ മക്കൾ ഈ ബന്ധത്തിലുണ്ട്.