ജ​യ​സൂ​ര്യ​യു​ടെ സ​പ്പോ​ർ​ട്ട്


ആ​ട് പോ​ലെ ഹ്യൂ​മ​റി​ന് പ്ര​ധാ​ന്യ​മു​ള്ള സി​നി​മ ചെ​യ്യു​മ്പോ​ള്‍ ജ​യ​നെ (ജ​യ​സൂ​ര്യ) പോ​ലു​ള്ള​വ​രു​ടെ സ​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​മാ​ണ്. അ​ദ്ദേ​ഹ​മ​ത് വാ​രി​ക്കോ​രി ത​രു​ക​യും ചെ​യ്യും.

ആ​ടി​ല്‍ എ​ന്‍റെ ഏ​റ്റ​വും ഹി​റ്റാ​യ ഡ​യ​ലോ​ഗ് ഷാ​ജി​യേ​ട്ടാ ന​മ്മ​ള്‍ പോ​ലു​മ​റി​യാ​തെ ന​മ്മ​ളൊ​രു അ​ധോ​ലോ​ക​മാ​യി മാ​റി​യി​രി​ക്കു​ന്നു… എ​ന്ന​താ​ണ്. അ​ത് ജ​യ​ന്‍റെ സം​ഭാ​വ​ന​യാ​ണ്.​

അ​തു​പോ​ലെ ഷാ​ജി​യേ​ട്ടാ ഇ​വ​ളെ​യ​ങ്ങ്… എ​ന്ന ഡോ​യ​ലോ​ഗും ആ​ട്ടി​ന്‍​കാ​ട്ട​ത്തി​ന് പി​ന്നെ അ​വ​ലോ​സു​ണ്ട​യു​ടെ രു​ചി​യു​ണ്ടാ​വി​ല്ല​ല്ലോ ഷാ​ജി​യേ​ട്ടാ… എ​ന്ന ഡ​യ​ലോ​ഗും ജ​യ​സൂ​ര്യ കൊ​ണ്ടു​വ​ന്ന​താ​ണ്..

ഷാ​ജി​യേ​ട്ടാ ഇ​വ​ളെ​യ​ങ്ങ് എ​ന്ന ഡ​യ​ലോ​ഗ് അ​ഭി​ന​യി​ക്കു​ന്ന​തി​ന് മു​ന്പ് ജ​യ​സൂ​ര്യ എ​ന്നോ​ട് പ​റ​ഞ്ഞു, നോ​ക്കി​ക്കോ സൈ​ജു ഒ​രു​പാ​ട് ട്രോ​ള​ന്മാ​ര്‍ ഈ ​ഡ​യ​ലോ​ഗ് ഉ​പ​യോ​ഗി​ക്കും എ​ന്ന്.

ഇ​പ്പോ​ഴും ആ​ള്‍​ക്കാ​ര് പൊ​തു​വേ ദാ​സ​ന്‍റെ​യും വി​ജ​യ​ന്‍റെ​യും ഡ​യ​ലോ​ഗ് പോ​ലെ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ആ​ടി​ലെ ഈ ​ഡ​യ​ലോ​ഗും.-സൈ​ജു കു​റു​പ്പ്

 

Related posts

Leave a Comment