സ്ഥിരമായി പോലീസ് വേഷം ചെയ്യുന്നതിനെ വിമർശിച്ചവർക്ക് മറുപടിയുമായി നടൻ സൈജു കുറുപ്പ്. 2019ൽ മാത്രം നാല് സിനിമകളിലാണ് സൈജു പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനെ തുടർന്നായിരുന്നു താരത്തിനെതിരെ വിമർശനമുയർന്നത്.
ട്രിവാൻഡ്രം ലോഡ്ജ് റിലീസ് ചെയ്യുന്നതിന് മുൻപുള്ള എന്റെ അവസ്ഥ വളരെ മോശമായിരുന്നു. എനിക്ക് സിനിമകളുണ്ടായിരുന്നില്ല. ഇപ്പോൾ കുറ്റം പറയുന്ന ആളുകൾ ആരും എനിക്ക് സിനിമയിൽ അവസരം തന്നിട്ടില്ല. നമ്മുക്ക് ജോലിയുണ്ടാകുകയല്ലെ പ്രധാനം. പിന്നെ കിട്ടുന്ന വേഷങ്ങൾ ഏറ്റവും ആത്മാർത്ഥമായി ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട്. സൈജു പറഞ്ഞു.