സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്വഹിക്കുന്ന ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ് ആദ്യമായി നിർമാണ രംഗത്തെത്തുന്ന എച്ച്ബി നിലയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. സെപ്റ്റംബർ മുപ്പതിന് ചിത്രം പ്രദർശനത്തിനെത്തും.
ഏറെ ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങൾ നിർമിച്ചു പോരുന്ന തോമസ് തിരുവല്ലാ ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലിനിമറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
നാട്ടിൻപുറങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ബന്ധുബലമുള്ള ഒരു തറവാടിനെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥാവികസനം. ആ തറവാട്ടിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന നിരവധി സംഭവങ്ങളും ചിത്രത്തിന് വഴിഞ്ഞിരിവുകൾ സമ്മാനിക്കുന്നു.
ചിരിയും ചിന്തയും നൽകുന്ന നിരവധി മുഹൂർത്തങ്ങളും ചിത്രത്തിന് അകമ്പടിയായുണ്ട്. ക്ലീൻ ഫാമിലി എന്റർടൈനർ എന്ന് ഒറ്റവാക്കിൽ ഈ ചിത്രത്തെ പറയാം. സൈജു കുറുപ്പ് നായകനാകുന്ന ചിത്രത്തിൽ സായ്കുമാർ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, അഭിരാം രാധാകൃഷണൻ, നന്ദു പൊതുവാൾ, ശ്രീജാരവി, സ്വാതിദാസ്പ്രഭു, ദിവ്യാ. എം. നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – ബബിലു അജു. എഡിറ്റിംഗ് – ഷഫീഖ്. വി. ബി. കലാസംവിധാനം – ബാബു പിള്ള. മേക്കപ്പ് – മനോജ് കിരൺ രാജ്. കോസ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ. നിശ്ചല ഛായാഗ്രഹണം – ജസ്റ്റിൻ ജയിംസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ – സാംസൺ സെബാസ്റ്റ്യൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – അനിൽ കല്ലാർ, ജോബി ജോൺ. പ്രൊഡക്ഷൻ കൺട്രോളർ – ജിതേഷ് അഞ്ചുമന. പിആർഒ- വാഴൂർ ജോസ്.